മോദി സര്‍ക്കാരിന്റെ നാല് വര്‍ഷം: ബി.ജെ.പിക്ക് വെല്ലുവിളിയായി 2019
ന്യൂഡല്‍ഹി: രാജ്യത്തിന് അച്ഛാ ദിന്‍ വാഗ്ദാനവുമായി മോദി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയായി. യു.പി.എ സര്‍ക്കാരിനെതിരേ ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ക്കിടെ കള്ളപ്പണം, അഴിമതി മുക്ത ഭാരതം, വികസനം ഉള്‍പ്പെടെയുള്ള വാഗ്ദാനവുമായാണ് മോദി അധികാരത്തിലേറിയത്.
എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാനായില്ലെന്ന് മാത്രമല്ല, രാജ്യം ഇന്ന് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. റാഫേല്‍ ഇടപാട്, ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവകളിലെ സര്‍ക്കാര്‍ ഇടപെടല്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കൂടാതെ അതിര്‍ത്തിയിലും കശ്മിരിലും പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയായി. കള്ളപ്പണത്തിനെതിരേയുള്ള നടപടികളില്‍ കേന്ദ്രം ഏറ്റവും മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത് നോട്ട് നിരോധനത്തെയാണ്.
രാജ്യത്ത് തീവ്രവാദം, അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഇല്ലാതാക്കാന്‍ നോട്ട് നിരോധനത്തിലൂടെ സാധിച്ചുവെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ നോട്ട് നിരോധനവും ജി.എസ്.ടിയും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരില്‍ വന്‍ പ്രതിന്ധിയാണ് സൃഷ്ടിച്ചത്.
ഇതിന്റെ ഫലങ്ങള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ വര്‍ഗീയ സംഘര്‍ഷങ്ങളും ഭരണകൂട സ്ഥാപനങ്ങളിലെ പക്ഷപാത സമീപനങ്ങളും വന്‍തോതില്‍ വര്‍ധിച്ചു.
ആള്‍ക്കൂട്ട ആക്രമണങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള സംഘടിത ആക്രമണങ്ങളും ശക്തമായിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ തന്നെ പലപ്പോഴും വിവാദ പരാമര്‍ശങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ ഇന്ധന വില വര്‍ധനവിനെതിരേ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ദിനംപ്രതിയുള്ള വില വര്‍ധനവിനെതിരേ ജനങ്ങള്‍ക്കിടിയില്‍ ശക്തമായ അമര്‍ഷമുണ്ട്.
കേവലഭൂരിപക്ഷം നേടി 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരിന് അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ഉപതെരഞ്ഞെടുപ്പുകളിലും ഏറ്റവും ഒടുവില്‍ കര്‍ണാടയിലും ബി.ജെ.പിക്കെതിരേ പ്രതിപക്ഷം ഒന്നിച്ചതുമൊക്കെ വന്‍വെല്ലുവിളിയാവും. യു.പി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന്യം കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ മിക്കതും തോറ്റ് ലോക്‌സഭയില്‍ ബി.ജ.പിയുടെ അംഗബലം 272 ആയി ചുരങ്ങി.
പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിക്കെതിരേ തിരിയുന്നതിന് പുറമെ അവരുടെ ഐക്യവും കേന്ദ്രത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ ശക്തമായ വെല്ലുവിളികള്‍ നിലനില്‍ക്കെയാണ് അഞ്ചാം വര്‍ഷത്തിലേക്ക് മോദി സര്‍ക്കാര്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."