കുടിവെള്ളം: കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണന്ന ആവശ്യം ശക്തമാകുന്നു
തൊടുപുഴ: കുടിവെള്ള മേഖലയിലെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് പുനഃപരിശോധിക്കണമെന്നും ജല അതോറിറ്റിയെ ദുര്‍ബലപ്പെടുത്തുന്ന മാനേജുമെന്റിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂനിയന്‍(സി.ഐ.ടി.യു) സംസ്ഥാന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
അഴിമതി ഒഴിവാക്കാന്‍ കുടിവെള്ള കണക്ഷനുകള്‍ വാട്ടര്‍ അതോറിറ്റി നേരിട്ട് നല്‍കുക, അതോറിറ്റിയില്‍ ഇലക്ട്രിക്കല്‍ വിങ് രൂപീകരിക്കുക, ശുദ്ധജല വിതരണപദ്ധതികള്‍ക്ക് വൈദ്യുതി സൗജന്യനിരക്ക് ഏര്‍പ്പെടുത്തുക, ജല അതോറിറ്റി- ജലനിധി പങ്കാളിത്ത പദ്ധതികള്‍ ഉപേക്ഷിക്കുക, സബ്ഡിവിഷനുകളില്‍ ജലഗുണപരിശോധനാ ലാബുകള്‍ ആരംഭിക്കുക, അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങി വിവിധ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ച് പാസാക്കി.
സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫിസിലെ ടി എ നസീര്‍ ഹാളില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം യൂണിയന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ പി കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി.എം ഭവാനി പതാക ഉയര്‍ത്തി. രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ലൗലി അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി എം തമ്പാന്‍ സ്വാഗതം പറഞ്ഞു.
രക്തസാക്ഷി പ്രമേയം വി.എം ഭവാനിയും അനുശോചനപ്രമേയം വൈസ് പ്രസിഡന്റ് പി രഘുനാഥും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എസ് രഞ്ജീവ് പ്രവര്‍ത്തനറിപ്പോര്‍ട്ടും കെ ടി മൊയ്തീന്‍കുട്ടി സംഘടനാറിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ പി ശശിധരന്‍ നായര്‍, ഇടുക്കി ജില്ലാ സെക്രട്ടറി എം എ ഹാഷിം എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ചേര്‍ന്ന യാത്രയയപ്പു സമ്മേളനം പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി വസന്തകുമാര്‍, കെ എ സജീവന്‍, സി വേലപ്പന്‍, വി എ സുരേന്ദ്രന്‍, ബേബി തോമസ് എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."