HOME
DETAILS

മംഗളം ഫോട്ടോഗ്രാഫറെ ബസിനുള്ളില്‍ മര്‍ദിച്ചു

  
backup
June 30 2016 | 07:06 AM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b4%82-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%b8%e0%b4%bf


അടിമാലി: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള യാത്രയില്‍ പത്ര ഫോട്ടോഗ്രഫര്‍ക്ക് ബസിനുള്ളില്‍ മര്‍ദനം. മംഗളം ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിക്കാണ് മര്‍ദനമേറ്റത്.
ചൊവ്വാഴ്ച രാത്രി പത്തോടെ ടൗണിനു സമീപം സ്വകാര്യബസിലായിരുന്നു സംഭവം. കോതമംഗലത്തു നിന്നും ബസില്‍ കയറിയ എയ്ഞ്ചല്‍ രാത്രിയില്‍ മഴയായതിനാല്‍ ചാറ്റുപാറയില്‍ ഇറക്കണമെന്ന് ബസ് കണ്ടക്ടറോട് മുന്‍കൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ യഥാ സ്ഥാനത്ത് വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്ന് ചെറിയ തോതില്‍ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ എയ്ഞ്ചലിനെ അസഭ്യം പറഞ്ഞ ശേഷം കടന്നാക്രമിക്കുകയായിരുന്നു. അടിമാലി ടൗണില്‍ തന്നെ താമസക്കാരനായ യുവാവാണ് ആക്രമിച്ചതെന്നും ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
സനലിന്റെ വേര്‍പാട് വിശ്വസിക്കാനാകാതെ ജില്ലയിലെ മാധ്യമ സമൂഹം
തൊടുപുഴ: ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സനല്‍ ഫിലിപ്പിന്റെ അകസ്മിക അന്ത്യം ജില്ലയിലെ മാധ്യമ സമൂഹത്തെ ദുഖത്തിലാഴ്ത്തി. വാഹനാപകടത്തില്‍ പരിക്കേറ്റ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സനല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മുണ്ടക്കയത്തെ വീട്ടില്‍ നിന്നും ജൂണ്‍ 20ന് രാവിലെ കൊച്ചിയിലേക്ക് പോകുന്നതിനിടെ വണ്ടന്‍പതാല്‍ പത്തുസെന്റിനു സമീപമാണ് സനല്‍ സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനലിനുവേണ്ടി സഹപ്രവര്‍ത്തകര്‍ കൈകോര്‍ത്തെങ്കിലും വാര്‍ത്തകളുടെ ബഹളങ്ങളില്ലാത്ത ലോകത്തേക്ക് സനല്‍ യാത്രയായി.
ന്യൂസ് 18 ചാനല്‍ കൊച്ചി സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു 33 കാരനായ സനല്‍. ജയ്ഹിന്ദ്. റിപ്പോര്‍ട്ടര്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിരുന്നു. റിപ്പോര്‍ട്ടര്‍ ലേഖകനായിരിക്കെ ഇടുക്കിയില്‍ രണ്ടു വര്‍ഷത്തോളം ജോലി ചെയ്ത സനലിന് ജില്ലയില്‍ വിപുലമായ സുഹൃദ് വലയമുണ്ട്. കടുത്ത സാമ്പത്തിക പരാധീനതയുടെ നടുവില്‍ നിന്നും ജീവിതം പടുത്തുയര്‍ത്തിയ സനിലിന്റെ റിപ്പോര്‍ട്ടുകള്‍ ഇല്ലാത്തവന്റെ ശബ്ദമായിരുന്നു. മലയാള വാര്‍ത്താ ലോകത്ത് കുറഞ്ഞകാലം കൊണ്ട് സ്വന്തം ഇടം അടയാളപ്പെടുത്താന്‍ സനലിന് സാധിച്ചു. ശ്രദ്ധിക്കപ്പെടാതെ പോയ നൂറുകണക്കിന് സംഭവങ്ങള്‍ സനല്‍ പൊടിതട്ടിയെടുത്ത് അവതരിപ്പിച്ചു.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ ബി .എ ചരിത്രവിദ്യാര്‍ത്ഥിയായിരിക്കെ കോളജ് യൂണിയന്‍ ചെയര്‍മാനായി. ബിരുദപഠനത്തിനു ശേഷം കോട്ടയം പ്രസ് ക്ലബ്ബില്‍ നിന്നം ജേണലിസത്തില്‍ പി.ജി ഡിപ്ലോമ പൂര്‍ത്തിയാക്കി. സനലിന്റെ നിര്യാണത്തില്‍ ഇടുക്കി പ്രസ് ക്ലബ് അനുശോചിച്ചു. ഇന്നലെ മൃതദേഹം പൊതുദര്‍ശനത്തിന വെച്ച കോട്ടയം പ്രസ് ക്ലബില്‍ ജില്ലയിലെ മാധ്യമസമൂഹം ഒന്നടങ്കം ആദരാഞ്ജലി അര്‍പ്പിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഹാരീസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago