HOME
DETAILS

കടുത്ത വേനലില്‍ ഏലച്ചെടികള്‍ കരിയുന്നു; വഴിമുട്ടി ഹൈറേഞ്ച്

  
backup
March 26 2017 | 19:03 PM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b4%bf


കട്ടപ്പന: വേനല്‍ ശക്തമായി ഏലച്ചെടികള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. ഏലത്തോട്ടങ്ങളില്‍ പണി നിര്‍ത്തിവച്ചതോടെ തൊഴിലാളികള്‍ പട്ടിണിയിലാകുന്ന സ്ഥിതിയുമായി. വിളവെടുപ്പ് സീസണ്‍ കഴിഞ്ഞതോടെ ഭൂരിഭാഗം തോട്ടങ്ങളിലും പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥിരം തൊഴിലാളികളായ ചിലരെ ഉപയോഗിച്ച് ഏലച്ചെടികള്‍ നയ്ക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ചെറുകിട കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്താണ് മുന്‍ കാലങ്ങളില്‍ തൊഴിലാളികള്‍ ജീവിതം തള്ളി നീക്കിയിരുന്നത്. എന്നാല്‍ കാര്‍ഷിക വിളകള്‍ക്കെല്ലാം വന്‍ വിലയിടിവ് ഉണ്ടായതോടെ ചെറുകിട കര്‍ഷകരും ജോലി ചെയ്യാന്‍ തൊഴിലാളികളെ വിളിക്കാത്ത സാഹചര്യമാണ്. ആകെയുള്ള ഭൂമിയിലെ ഏലച്ചെടികളില്‍ നിന്നു ലഭിക്കുന്ന ഏലക്കായയില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും വിലത്തകര്‍ച്ച വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഈ സീസണില്‍ മറ്റിടങ്ങളില്‍ കൂലിപ്പണിക്കുപോയി വരുമാനം കണ്ടെത്തേണ്ട ഗതികേടിലായിരുന്നു ചെറുകിട കര്‍ഷകരും. നിലവില്‍ 450 മുതല്‍ 600 രൂപ വരെയാണ് ഏലക്കായയ്ക്ക് വില ലഭിക്കുന്നത്. ഒരു കിലോഗ്രാം ഏലക്കായ ഉല്‍പാദിപ്പിക്കാന്‍ ശരാശരി 800 രൂപയോളം ചെലവ് വരുന്ന സാഹചര്യമുള്ളപ്പോഴാണിത്.
തൊഴിലാളികളുടെ കൂലി വര്‍ധനയും കീടനാശിനികളുടേയും വളങ്ങളുടേയും വില കൂടിയതും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിവിട്ടു. ഹൈറേഞ്ചിലെ ഭൂരിഭാഗം കര്‍ഷകരും ഏലത്തെ ആശ്രയിച്ചാണ് ജീവിതം നയിച്ചിരുന്നത്.
ഇതിനാല്‍ ഏലം വിലയിടിവ് ദൈനംദിന ജീവിതത്തെ തകിടം മറിച്ചിരിക്കുകയാണ്. ചെറുകിട കര്‍ഷകരുടെയെല്ലാം ഏലച്ചെടികള്‍ കരിഞ്ഞുണങ്ങി വീഴുകയാണ്. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ ഏലച്ചെടികള്‍ നയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  8 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago