HOME
DETAILS

പ്രതീക്ഷകളുമായി ഇംഗ്ലണ്ട് വരുന്നു

  
backup
May 27 2018 | 02:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%a3%e0%b5%8d

ഫുട്‌ബോളിന്റെ ജന്മ ദേശക്കാരാണ് ഇംഗ്ലണ്ടുകാര്‍. എല്ലാ ലോകകപ്പിലും വന്‍ പ്രതീക്ഷയുമായി കടന്നുവരുന്ന ഇംഗ്ലീഷ് സംഘം പക്ഷേ നിരാശ സമ്മാനിച്ചാണ് എപ്പോഴും മടങ്ങാറുള്ളത്. ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്‌ബോള്‍ ലീഗ് നടക്കുന്ന സ്ഥലമായിട്ടും ഒറ്റ തവണ മാത്രമാണ് അവര്‍ ലോക കിരീടത്തില്‍ മുത്തമിട്ടത്. 1966ലായിരുന്നു അവരുടെ ഏക ഫൈനല്‍ പ്രവേശവും കിരീട ധാരണവും.
പ്രതിഭാ ധാരാളിത്തമാണ് എല്ലാ ലോകകപ്പിനെത്തുമ്പോഴും അവരെ കുഴക്കാറുള്ളത്. റഷ്യന്‍ ലോകകപ്പിനെത്തുമ്പോഴും മാറ്റമൊന്നുമില്ല. കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സംഘത്തെ തന്നെയാണ് ഗെരത് സൗത്തഗേറ്റ് എന്ന പരിശീലകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. യുവത്വത്തിന്റെ കരുത്താണ് ഇത്തവണത്തെ ഇംഗ്ലീഷ് സംഘത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്. മൂന്നോ നാലോ താരങ്ങളഴികെയുള്ളവരെല്ലാം 30 വയസിന് താഴെ പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ശക്തമായി തന്നെ പോരാടുമെന്ന് പ്രതീക്ഷിക്കാം.
1950ലാണ് ഇംഗ്ലണ്ട് ആദ്യമായി ലോക പോരിനെത്തുന്നത്. ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായ അവര്‍ 54ല്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ചു. 58ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ അവര്‍ 62ല്‍ ക്വാര്‍ട്ടറിലെത്തി. 1966ല്‍ അവര്‍ ആദ്യമായും അവസാനമായും ഫൈനലിലെത്തി കപ്പുമായി മടങ്ങി. 70ല്‍ ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലീഷ് സംഘത്തിന് 74, 78 ലോകകപ്പില്‍ യോഗ്യത പോലും ഇല്ലാതെ പുറത്തിരിക്കേണ്ടി വന്നു. 1982ല്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടര്‍ വരെ എത്തി. 86ല്‍ ക്വാര്‍ട്ടറും 90ല്‍ നാലാം സ്ഥാനത്തും എത്താന്‍ സാധിച്ച ഇംഗ്ലീഷ് സംഘത്തിന് പക്ഷേ 1994ല്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 98ല്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായ അവര്‍ 2002, 06 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടറിലെത്തി. 2010ല്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങിയ ഇംഗ്ലണ്ട് കഴിഞ്ഞ തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.
52 കൊല്ലമായി കിട്ടാക്കനിയായി നില്‍ക്കുന്ന ലോക കിരീടമെന്ന ഒരൊറ്റ ചിന്തയുമായാണ് ഇംഗ്ലണ്ടിന്റെ വരവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അരങ്ങേറിയ അണ്ടര്‍ 17 ലോക കിരീടം നേടി ഇംഗ്ലണ്ടിന്റെ കൗമാര സംഘം ചേട്ടന്‍മാരുടെ ടീമിന് പ്രചോദനം നല്‍കിക്കഴിഞ്ഞു. റഷ്യയില്‍ ആത്മവിശ്വാസത്തോടെ പോരാടാന്‍ അനുജന്‍മാരുടെ വിശ്വ വിജയം സീനിയര്‍ ടീമിന് ആവേശമാകുമോ എന്ന് കണ്ടറിയാം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിവിധ ടീമുകള്‍ക്കായി മികവുറ്റ പ്രകടനം പുറത്തെടുക്കുന്ന മികച്ച താരങ്ങളുടെ സാന്നിധ്യം തന്നെ എല്ലാ കാലത്തേയും പോലെ ഇത്തവണയും ഇംഗ്ലണ്ട് ടീമിന്റെ കരുത്ത്. മുന്നേറ്റത്തിലെ പ്രതിഭാ വിലാസമാണ് നിലവിലെ ഇംഗ്ലീഷ് ടീമിന്റെ ഹൈലൈറ്റ്. ഹാരി കെയ്ന്‍, റഹിം സ്റ്റെര്‍ലിങ്, ജാമി വാര്‍ഡി, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡാന്നി വെല്‍ബക്ക്. എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റത്തില്‍ നിന്ന് ആരെ കളിപ്പിക്കുമെന്ന ചിന്തയാകും സൗത്ത്‌ഗേറ്റിനെ കുഴപ്പിക്കുക. ടോട്ടനത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി നില്‍ക്കുന്ന മധ്യനിര താരങ്ങളായ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, എറിക്ക് ഡയര്‍, ഡെലെ അലി എന്നിവര്‍ തന്നെ ഇംഗ്ലണ്ടിന്റേയും മിഡ്ഫീല്‍ഡ് ഭരിക്കും. ചെല്‍സിയുടെ റുബന്‍ ലോഫ്റ്റസ് ചീകിന്റെ മധ്യനിരയിലെ മികവും ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ നിര്‍ണയിക്കും. ഒപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളായ അഷ്‌ലി യങ്, ജെസ്സെ ലിംഗാര്‍ഡ് എന്നിവരുമുണ്ട്. ജോണ്‍ സ്റ്റോണ്‍സ്, ഗാരി കാഹില്‍, ഫില്‍ ജോണ്‍സ് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധത്തില്‍. പരിചയസമ്പത്തുള്ള ജോ ഹാര്‍ട്ടിനെ ഒഴിവാക്കി ഗോള്‍ കീപ്പര്‍മാരായി മറ്റ് മൂന്ന് താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള കോച്ചിന്റെ തീരുമാനം കൗതുകമുണ്ടാക്കുന്നതായി.
മുന്നേറ്റത്തിലെ ശ്രദ്ധേയരായ ഹാരി കെയ്ന്‍, റഹിം സ്റ്റെര്‍ലിങ്, മധ്യനിരയില്‍ റുബന്‍ ലോഫ്റ്റസ് ചീക്, പ്രതിരോധത്തില്‍ ജോണ്‍ സ്റ്റോണ്‍സ് എന്നീ നാല് താരങ്ങളിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയുമുള്ളത്.
മുന്നില്‍ നിന്ന് നയിക്കാന്‍ കെല്‍പ്പുള്ളവനാണ് ഹാരി കെയ്ന്‍ എന്ന സൂപ്പര്‍ നായകന്‍. ഇടയ്ക്ക് പരുക്കേറ്റ് പുറത്തിരുന്നില്ലായിരുന്നുവെങ്കില്‍ കെയ്ന്‍ ഇത്തവണത്തെ ടോപ് സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയേനെ. മാരക ഫോമിലാണ് ഈ ടോട്ടനം താരം കളിക്കുന്നത് എന്നത് തന്നെ എതിര്‍ ടീമുകള്‍ക്ക് ഉള്‍ക്കിടിലം ഉണ്ടാക്കാന്‍ പര്യാപ്തമാണ്.
പെപ് ഗെര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായി എത്തിയ ശേഷം ഏറ്റവും കൂടുതല്‍ മികവ് അടയാളപ്പെടുത്തിയത് ആരാണ് എന്നതിനുള്ള ഉത്തരമാണ് റഹിം സ്റ്റെര്‍ലിങ്. സീസണില്‍ സിറ്റിക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. കഠിനാധ്വാനം ചെയ്ത് കളിക്കുകയും ഗോളടിക്കാനും അവസരം ഒരുക്കാനും മിടുക്കന്‍. വേഗതയും തന്ത്രവും സമം ചേര്‍ത്ത് ബുദ്ധിപരമായി കളിക്കാനുള്ള സ്റ്റെര്‍ലിങിന്റെ മികവ് ഇംഗ്ലണ്ടിന് തുണയാകുമെന്നുറപ്പ്.
മാനസിക കരുത്തും ഭാവനാ സമ്പന്നതയും ഒത്തുചേര്‍ന്ന താരമെന്ന് റുബന്‍ ലോഫ്റ്റസ് ചീകിനെ വിശേഷിപ്പിക്കാം. ഇംഗ്ലണ്ട് മധ്യനിരയുടെ അച്ചുതണ്ടായി റഷ്യയില്‍ റുബന്‍ തിളങ്ങിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ബോക്‌സ് ടു ബോക്‌സ് കളിക്കാനുള്ള ഓള്‍റൗണ്ട് മികവാണ് കേവലം 21 വയസ് മാത്രം പ്രായമുള്ള താരത്തിന്റെ സവിശേഷത. ജര്‍മനിക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ താരത്തിന്റെ കളി മികവ് ലോകം കണ്ടറിഞ്ഞതാണ്. ഈയടുത്ത് നടന്ന ആ മത്സരത്തില്‍ റുബനായിരുന്നു കളിയിലെ താരം.
മികച്ച ആത്മവിശ്വാസത്തോടെ കളത്തിലെത്തുന്ന താരമാണ് പ്രതിരോധത്തിലെ കരുത്തായ ജോണ്‍ സ്റ്റോണ്‍സ്. പരമ്പരാഗത ഇംഗ്ലീഷ് പ്രതിരോധ താരങ്ങളില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതാണ് ജോണ്‍ സ്റ്റോണ്‍സിന്റെ കളിയുടെ സവിശേഷത. ഗെരത് സൗത്ത്‌ഗേറ്റിന്റെ കളി തന്ത്രങ്ങളില്‍ നിര്‍ണായക സാന്നിധ്യമായി നില്‍ക്കാന്‍ സാധ്യതയുള്ള താരം കൂടിയാണ് സ്റ്റോണ്‍സ്.
ഗ്രൂപ്പ് ജിയിലാണ് ഇത്തവണ ഇംഗ്ലണ്ട് മത്സരിക്കുന്നത്. കരുത്തരായ ബെല്‍ജിയം, പനാമ, ടുണീഷ്യ ടീമുകളാണ് എതിരാളികള്‍. കാര്യമായ വെല്ലുവിളി ബെല്‍ജിയം തന്നെയാണ്. എങ്കിലും നിലവിലെ മികവ് നോക്കിയാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അവസരം ഇംഗ്ലണ്ടിന് അനായാസമായി ലഭിക്കുമെന്ന് കരുതാം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago