ഇടിമിന്നലില്‍ പവര്‍പ്ലാന്റ് തകര്‍ന്നു; സിഗ്‌നലില്ലാതെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍
തൊടുപുഴ: ഇടിമിന്നലില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താക്കള്‍ വലഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 40 ടവറുകളാണ് ഇടിമിന്നലില്‍ തകരാറിലായത്.
മറ്റ് പ്രൈവറ്റ് കമ്പനികളുടെയും ടവറുകള്‍ക്കും നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തെ ബിഎസ്എന്‍എല്‍ ടവറിന്റെ പവര്‍ പ്ലാന്റ് തകര്‍ന്നു. ഇതു മൂലം ചൊവ്വാഴ്ച രാവിലെ മുതല്‍ തൊടുപുഴയിലും പരിസരങ്ങളിലും മൊബൈല്‍ ഫോണിന് സിഗ്‌നല്‍ ലഭിക്കാതെ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ വലഞ്ഞു. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനയറുടെ നേതൃത്വത്തില്‍ പവര്‍ പ്ലാന്റിന്റെ തകരാര്‍ പരിഹരിച്ചു. എറണാകുളത്തു നിന്നുമെത്തിയ വിദഗ്ദരുടെ നേതൃത്വത്തിലാണ് പവ്വര്‍ പ്ലാന്റ്ിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്. പ്ലാന്റ് പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ വൈകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ആവശ്യത്തിന് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാകാതെ വരുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു. വണ്ണപ്പുറത്തിനടുത്ത് വെണ്‍മണിയിലെ ടവറിന്റേയും പവര്‍ പ്ലാന്റ് ഇടിമിന്നലില്‍ നശിച്ചിരുന്നു. മലയോര മേഖലയുടെ ഉള്‍പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ടവറിന്റേയും തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ പീരുമേടുള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ബിഎസ്എന്‍എലിന് റേഞ്ചില്ലായ്മ അനുഭവപ്പെട്ടതായി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."