'എല്ലാവരും കൃഷിയിലേയ്ക്ക് എല്ലായിടത്തും കൃഷി' ജൈവ പച്ചക്കറി നടീല്‍ തുടങ്ങി
കിളിമാനൂര്‍: ആറ്റിങ്ങല്‍ നിയോജക മണ്ഡലം ജൈവ കാര്‍ഷിക മണ്ഡലം ആക്കുന്ന പദ്ധതിയുടെ ഭാഗമായി കിളിമാനൂര്‍ പഞ്ചായത്തിലെ ആരൂര്‍ അഞ്ചു മൂലപാടശേഖരത്തില് ജൈവ പച്ചക്കറി നടീല്‍ ആരംഭിച്ചു.
പദ്ധതി അഡ്വ. ബി. സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജൈവ കാര്‍ഷിക മണ്ഡലം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ രൂപീകരിച്ച ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ തരിശ് ഭൂമി പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കിയ സ്ഥലത്താണ് പദ്ധതിക്ക് പഞ്ചാതത്ത് തലത്തില്‍ തുടക്കം കുറിച്ചത്. പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും ഉടന്‍ തന്നെ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജ ലക്ഷ്മി അമ്മാള്‍ പറഞ്ഞു.
നടില്‍ ഉല്‍സവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍, വാര്‍ഡ് മെംബര്‍ എസ്. ലിസി, മുന്‍ പ്രസിഡന്റ് പാറയില്‍ക്കട മുരളി, ക്ലസ്റ്റര്‍ അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."