ജൈവക്കൃഷിയില്‍ നൂറുമേനി കൊയ്ത് കര്‍ഷകര്‍
പൂച്ചാക്കല്‍: കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കുന്ന കൂട്ടുകാരുടെ കൃഷി ശ്രദ്ധേയമായി. അരൂക്കുറ്റി തസ്‌നീം വീട്ടില്‍ പി.കെ അഷ്‌റഫും കാട്ടുപുറത്ത് വീട്ടില്‍ പി.എം മുഹമ്മദും ജൈവപച്ചക്കറി കൃഷിയില്‍ വിജയം കൈവരിച്ച് താരമാകുകയാണ്. കാട്ടുപുറം പള്ളിക്ക് സമീപം ഫിര്‍ദൗസ് വീട്ടില്‍ സറീനയുടെ ഒരുഏക്കര്‍ ഭൂമിയിലാണ് ഇവര്‍ കൃഷി ചെയ്യുന്നത്.
പുതിയ ഇനം മുളകാണ് തോട്ടത്തിലെ പ്രധാന കൃഷി. കൂടാതെ, പയര്‍, പാവല്‍, പടവലം, പീച്ചില്‍, ചുവന്ന ഇഞ്ചി, വെണ്ട, വഴുതന, ചീര, കപ്പ, വാഴ, മത്ത എന്നിവയും കൃഷിചെയുന്നുണ്ട്. കൃഷിഭവന്റെ സഹായത്തോടെ ലഭിച്ച 250 ഓളം ഗ്രോബാഗുകളും തോട്ടത്തില്‍ സജീവം.
കൃഷി ചെയ്തു ലഭിക്കുന്ന പച്ചക്കറികള്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നുണ്ട്. ചാണകം മുതലായ ജൈവവളങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ചെറിയ മുതല്‍ മുടക്കില്‍ വിത്തുകള്‍ വാങ്ങിയാണ് കൃഷിചെയ്യുന്നത്. കൃഷിയെ വര്‍ഷങ്ങളായി സ്‌നേഹിക്കുന്ന അഷറഫും മുഹമ്മദും മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ്.
മനോഹരമായ കൃഷിത്തോട്ടം കാണുവാന്‍ നിരവധി പേരാണ് തോട്ടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. പ്രേമംകുമാറും അരൂക്കുറ്റി കൃഷി ഓഫിസര്‍ ആനി ആന്റണിയും ചേര്‍ന്ന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."