സി.ബി.എസ്.ഇയിലും മിന്നിത്തിളങ്ങി തലസ്ഥാനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. പങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതി 152 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. 30 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനത്തിന് മുകളിലാണ് മാര്‍ക്ക്. 90 പേര്‍ 75 ശതമാനത്തിന് മുകളില്‍ മാര്‍ക്കും സ്വന്തമാക്കി. സയന്‍സില്‍ ജി. നന്ദുകൃഷ്ണയും ഹ്യുമാനിറ്റിസീല്‍ ശില്‍പയും കൊമേഴ്‌സില്‍ അജ്ഞനയുമാണ് സ്‌കൂള്‍ തലത്തിലെ ഉയര്‍ന്ന മാര്‍ക് സ്വന്തമാക്കിയവര്‍.
ആക്കുളം കേന്ദ്രീയ വിദ്യാലയവും 100 ശതമാനം വിജയം നേടി. സയന്‍സ് സ്ട്രീമില്‍ 50 ഉം കൊമേഴ്‌സില്‍ 34 ഉം പേരാണ് പരീക്ഷയെഴുതിയത്. 15.27 ശതമാനം പേര്‍ 90 ശതമാനത്തിന് മുകളില്‍ മാര്‍ക് സ്വന്തമാക്കി. 62.5 ശതമാനം പേര്‍ 75 ശതമാനത്തിന് മുകളിലും. സയന്‍സില്‍ എം. ഐശ്വര്യ (485 മാര്‍ക്) ഒന്നാമതും അലീന കെ. സെബാസ്റ്റിയന്‍ (476) രണ്ടാമതുമെത്തി. കൊമേഴ്‌സ് സ്ട്രീമില്‍ അമോഗ പവിത്രനാണ് സ്‌കൂളില്‍ ഒന്നാം റാങ്ക് (458). ടി.എം മാധവന് രണ്ടാം റാങ്കും (457)
മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിനും നൂറ് ശതമാനം വിജയമുണ്ട്. 348 പേര്‍ പരീക്ഷയെഴുതിയ ഇവിടെ 276 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി. 71 ഫസ്റ്റ് ക്ലാസുകളും ഒരു സെക്കന്‍ഡ് ക്ലാസുമാണ് സ്‌കൂളിന്റെ അക്കൗണ്ടിലുള്ളത്. സയന്‍സില്‍ സി.ഐ വൈഭവ് നാഥ് 98.4 ശതമാനം മാര്‍ക്കോടെ ഒന്നാമതെത്തി. 96.8 ശതമാനം മാര്‍ക്കുള്ള അബ്രഹാം മാത്യൂസാണ് രണ്ടാമത്. ജെ. ഭാമ, മെറിന്‍ തോമസ്, നന്ദന ശ്രീരാജ് എന്നിവര്‍ (96.2) മൂന്നാം റാങ്ക് പങ്കിട്ടു.
കൊമേഴ്‌സ് സട്രീമില്‍ 96.2 ശതമാനം വീതം മാര്‍ക്കുകള്‍ സ്വന്തമാക്കി നിധി മറിയം സജിന്‍ വര്‍ഗീസും സെറ സാറാ വര്‍ഗീസ് ഒന്നാം റാങ്ക് പങ്കിട്ടു. 96 ശതമാനം മാര്‍ക് നേടിയ വിവേക് രണ്ടാം റാങ്കും 95.6 ശതമാനം നേടിയ നീതു സാറ വര്‍ഗീസ് മൂന്നാം റാങ്കും നേടി. 99 ശതമാനം മാര്‍ക് നേടിയ സ്റ്റെഫി സ്റ്റീഫനാണ് ഹ്യുമാനീറ്റീസില്‍ ഒന്നാമതെത്തിയത്. ജാസമിന്‍ നൗര്‍ ഹാഫിസിനാന്‍ (98.6 ശതമാനം) രണ്ടാം റാങ്ക്. ജിഷ ജോജീ ജോര്‍ജ്, ജൂലിയ മറിയം തോമസ് (97.4) എന്നിവര്‍ മൂന്നാം റാങ്ക് പങ്കിട്ടു.
പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ എഴുതിയ 322 പേരും വിജയിച്ചു. ഷിഫ്റ്റ് ഒന്ന് സയന്‍സില്‍ സാന്ദ്രജോയും(97.4), കോമേഴ്‌സില്‍ ശ്യാംകൃഷ്ണയും(95), ഹ്യുമാനിറ്റീസില്‍ എ. ഗായത്രി നായരും(98.2 ) മുന്നിലെത്തി. ഷിഫ്റ്റ് രണ്ട് സയന്‍സില്‍ ആര്‍. ശിവാനി(95.2), കോമേഴ്‌സില്‍ യു.എന്‍ ഗോകുല്‍കൃഷ്ണ (93.8 ) എന്നിവര്‍ ഒന്നാമതായി.
നാലാഞ്ചിറ സര്‍വോദയ വിദ്യാലയയില്‍ 119 സിസ്റ്റംക്ഷനും 52 ഫസ്റ്റ് ക്ലാസും ലഭിച്ചു. 172 പേര്‍ പരീക്ഷ എഴുതി. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ജസ്‌ന സുരേഷ് (95.8), ബയോളജി സയന്‍സില്‍ തരുണ്യ രാജേഷ്(95.4), ഹ്യൂമാനിറ്റിസില്‍ ആര്‍ദ്ര എസ്. ഷിബു (95.2 ) നേടി സ്‌കൂളില്‍ മുന്നില്‍ എത്തി.
കുന്നും പുറം ശാന്തിനികേതനില്‍. 36 പരീക്ഷ എഴുതിയതില്‍ 21 ഡിസ്റ്റംക്ഷനും 11 ഫസ്റ്റ് ക്ലാസും ലഭിച്ചു. കാരമൂട് ബിഷപ് പെരേര മെമ്മോറിയല്‍ സ്‌കൂളില്‍ പരീക്ഷ എഴുതിയ 30 പേരില്‍ 11 ഡിസ്റ്റിംങ്ഷന്‍, 16 ഫസ്റ്റ് ക്ലാസും, മൂന്നു സെക്കന്റ് ക്ലാസും ലഭിച്ചു. സ്‌കൂളില്‍ ബീവി അസിയ ഒന്നാം സ്ഥാനവും ആര്‍.ബി അന്‍സിബ രണ്ടാം സ്ഥാനവും പല്ലവി രാജ് മൂന്നാം സ്ഥാനവും നേടി. മലമുകള്‍ സെന്റ് ഷന്താള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 33 പേര്‍ പരീക്ഷ എഴുതി. 16 ഡിസ്റ്റംക്ഷന്‍, 10 ഫസ്റ്റ് ക്ലാസ്, ഏഴ് സെക്കന്റ് ക്ലാസ്. സി.വി ശ്രീകുമാര്‍ സ്‌കൂളില്‍ ഒന്നാമത് എത്തി.
മണ്‍വിള ഭാരതീയ വിദ്യാഭവനില്‍ 29 പേരില്‍ 22 പേരും ഡിസ്റ്റംക്ഷന്‍ നേടി. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എസ്.ജെ ഗോകുല്‍നാഥ്, ബയോളജിയില്‍ പി.എസ് വിശാഖ്, കോമേഴ്‌സില്‍ എ.എസ് സാന്ദ്ര എന്നിവര്‍ ഒന്നാമത് എത്തി. നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 177 പേരില്‍ 90 ഡിസ്റ്റംക്ഷന്‍, 69 ഫസ്റ്റ് ക്ലാസും ഒന്‍പത് സെക്കന്റ് ക്ലാസും ലഭിച്ചു. മഹിതാരാജനാണ് സ്‌കൂളില്‍ ഒന്നാം സ്ഥാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."