HOME
DETAILS
MAL
ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി ഇസ്സത്ത് ബ്രദേഴ്സ് ക്ലബ്
backup
March 26 2017 | 20:03 PM
തൃക്കരിപ്പൂര്‍: അന്‍പത് കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ റോഡ് നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ആയിറ്റി മുള്ളോട്ടുക്കടവ് ഇസ്സത്ത് ബ്രദേഴ്സ് ക്ലബ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്. മുള്ളോട്ടുക്കടവ് പൊയ്യക്കടവുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. റോഡ് കമ്മിറ്റി ചെയര്മാന് ശംസുദ്ദീന്‍ ആയിറ്റി റോഡ് നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എന്‍.പി സമീര്‍, ശുക്കൂര്‍ മുള്ളോട്ടുക്കടവ്, എം.വി ബാലകൃഷ്ണന്, ടി അബ്ദുല്‍ ഫത്താഹ്, എന്‍ മുഹമ്മദ് റാഫി, കെ ശേഖരന്, ടി.പി ഇസ്മയില്‍, കെ മുസമ്മില്‍, കെ അനസ്, ടി മുഷ്താഖ്, ടി അഷ്ഫാഖ്, ടി മുഹമ്മദ് റാസി, എന്‍ ശരീഫ് തുടങ്ങിയ്വര്‍ റോഡ് നിര്‍മാണത്തിനു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."