HOME
DETAILS
MAL
തൈറോയിഡ് രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു
backup
May 27 2018 | 02:05 AM
നെയ്യാറ്റിന്‍കര: ലോക തൈറോയിഡ് ദിനത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സൗജന്യ തൈറോയിഡ് രോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിച്ചു.
പ്രശസ്ത എന്റോക്രൈനോളജിസ്റ്റ് ഡോ. വി. ശശികുമാര്‍ ക്യാംപിന് നേതൃത്വം നല്കി. 360 ഓളം പേര് ക്യാംപില്‍ പങ്കെടുത്തു. ക്യാംപില്‍ പങ്കെടുത്തവര്‍ക്ക് തൈറോയിഡ് ഫങ്ഷന് ടെസ്റ്റ്, ബി.പി, ജി.ആര്.ബി.എസ് പരിശോധനകള്‍ സൗജന്യമായി ചെയ്യുകയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് യു.എസ്.ജി തൈറോയിഡ് സ്കാന്‍ സൗജന്യമായി നടത്തുകയും ചെയ്തു.
തൈറോയിഡ് സര്‍ജറി ആവശ്യമുളള രോഗികള്‍ക്ക് പ്രത്യേക നിരക്കില്‍ സര്‍ജറി ചെയ്തു കൊടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."