ഉദിനൂര്‍ മമ്പുല്‍ മദ്‌റസാ കെട്ടിടോദ്ഘാടനത്തിന് വര്‍ണാഭമായ തുടക്കം
തൃക്കരിപ്പൂര്‍: പുതുക്കിപ്പണിത ഉദിനൂര്‍ മമ്പുല്‍ മദ്‌റസാ കെട്ടിടോദ്ഘാടന ആഘോഷ പരിപാടിക്കു വര്‍ണാഭമായ തുടക്കം. ഉദ്ഘാടന പരിപാടി ഏപ്രില്‍ 17 വരെ നീണ്ടുനില്‍ക്കും. ഇന്നലെ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടിക്ക് തുടക്കമായത്. ആഘോഷത്തിന്റെ മുന്നോടിയായി വൈകീട്ട് വിളംബര ജാഥയും സംഘടിപ്പിച്ചു. ഇന്നു വൈകീട്ട് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂറും ഖത്തമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും.
സയന്‍സ് വേള്‍ഡ്, വിശുദ്ധ ഖുര്‍ആനിലൂടെ, മെഡിക്കല്‍ കോളജ്, ഓള്‍ഡ് വില്ല, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഇന്‍സ്‌പെയര്‍ എക്‌സ്‌പോ നാളെ തുടങ്ങും. എക്‌സ്‌പോ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാളെ വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ടി അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനാകും. എം രാജഗോപാലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. 30ന് വൈകീട്ട് ഏഴിനു മുസ്തഫ ഹുദവി ആക്കോടിന്റെ പ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എ.സി അത്താഉല്ല മാസ്റ്റര്‍ അധ്യക്ഷനാകും. ഹാഫില്‍ മുബഷിര്‍ വാഫി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തും. ഏപ്രില്‍ എട്ടിന് വിദ്യാര്‍ഥികള്‍ക്കുള്ള കുട്ടിക്കൂട്ടം പരിപാടി പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പി.എ ഇബ്‌റാഹിം ഹാജി അധ്യക്ഷനാകും. പത്തിനു രാവിലെ പത്തിന് ഇസ്‌ലാമിക് പാരന്റിംഗ് സി അബ്ദുറഹീം ഫൈസി ഉദ്ഘാടനം ചെയ്യും. ടി സുലൈമാന്‍ ഹാജി അധ്യക്ഷനാകും.
വൈകിട്ടു നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിനു സുബൈര്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കും. 13നു വൈകീട്ട് മജ്‌ലിസുന്നൂറിനു ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 14നു വൈകീട്ട് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്നു തലമുറ സംഗമം നടക്കും. രാത്രി എട്ടിന് ഇശല്‍ രാവ്. 16നു വൈകീട്ട് ഏഴിനു സമ്പൂര്‍ണ സമ്മേളനം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുഹമ്മ്ദ് ഇസ്മയില്‍ മന്‍ദാനി അല്‍ ഇമാദി (ഖത്തര്‍) മുഖ്യാതിഥിയായിരിക്കും. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."