മുഖ്യമന്ത്രി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണം: വ്യാപാരി വ്യവസായി കോണ്‍ഗ്രസ്
തൊടുപുഴ: യൂറോപ്യന്‍ യൂനിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തെത്തുടര്ന്നുണ്ടാകാന് സാധ്യതയുള്ള ആഗോള സാമ്പത്തിക പ്രതിസന്ധി കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ട കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാ വ്യാപാര സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാന്‍സിസ് ആലപ്പാട്ട് ആവശ്യപ്പെട്ടു.
തൊടുപുഴയില്‍ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയം അവസാനിപ്പിക്കണം. അധികാരത്തിലെത്തി 30 ദിനം തികയുന്നതിന് മുമ്പ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നയം ജനദ്രോഹപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോസ് കിഴക്കേക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാന്‍ എന്‍ റ്റി, സംസ്ഥാന ജന. സെക്രട്ടറി സി ഇ മൈതീന്‍ ഹാജി, ഡി സി സി ജന. സെക്രട്ടറി ടി ജെ പീറ്റര്‍, കെ വി സിദ്ധാര്ത്ഥന്, ഒ എസ് സമദ്, നൗഷാദ് കൊച്ചുതമ്പി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."