പൊലിസ് സ്റ്റേഷനുകളില്‍ കാലങ്ങളായി സൂക്ഷിച്ച വണ്ടികള്‍ ഒഴിവാക്കല്‍ തുരുമ്പെടുത്ത വണ്ടികള്‍ ലേലത്തിന്
കണ്ണൂര്‍: ജില്ലയിലെ പൊലിസ് സ്റ്റേഷനില്‍ വര്‍ഷങ്ങളായി പിടിച്ചെടുത്ത പാട്ടവണ്ടികള്‍ ലേലം ചെയ്തു വില്‍ക്കുന്നു. വര്‍ഷങ്ങളായി മഴയിലും വെയിലിലുമിട്ട് തുരുമ്പെടുത്തു കിടക്കുന്ന ബൈക്ക് മുതല്‍ എയ്‌സര്‍ ലോറിവരെയുള്ള വാഹനങ്ങളാണ് വില്‍ക്കുന്നത്.
ഇവയില്‍ പലതും വാരിക്കൂട്ടിയെടുത്തു കൊണ്ടുപോവേണ്ട അവസ്ഥയിലാണ്. വിലയേറിയ പല സ്‌പെയറുകളും പലകാലങ്ങളില്‍ അജ്ഞാതര്‍ അടിച്ചു മാറ്റിയതായി വാഹനം പരിശോധിക്കാനെത്തിയ മെക്കാനിക്കുമാര്‍ പറയുന്നു. മദ്യം, മണല്‍, കോഴി, നിരോധിത പുകയില ഉത്പന്നങ്ങള്‍, മയക്കുമരുന്ന് എന്നിവ കടത്തുന്നതിനിടെ പൊലിസ് പിടികൂടിയ വാഹനങ്ങളാണ് സ്റ്റേഷന്‍ വളപ്പുകളിലും പരിസരങ്ങളിലും കൂട്ടിയിടുന്നത്. കേസ് അവസാനിക്കാ
നുള്ള കാലതാമസം ഇവയില്‍ പലതിനെയും പുരാതന വസ്തുക്കളാക്കുന്നു. ഇത്തരം വാഹനങ്ങള്‍ ലേലത്തില്‍ പിടിച്ചു അതേ ചെയ്‌സ് നമ്പറില്‍ പുതിയ വണ്ടിയിറക്കുന്ന വന്‍സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന് കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ ഏജന്റുമാരുണ്ട്.
ഒറ്റതിരിഞ്ഞ വാഹനങ്ങളെടുക്കാന്‍ ലേലത്തില്‍ പങ്കെടുക്കാനെത്തുന്നവരെ ഇവര്‍ പലമാര്‍ഗങ്ങളുപയോഗിച്ചു പിന്‍തിരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഇക്കുറി ഇ-ലേലമാണ് നടത്തുന്നത്. ജില്ലയിലെ കണ്ണൂര്‍ ടൗണ്‍, എടക്കാട്, ചക്കരക്കല്‍, വളപട്ടണം, കണ്ണപുരം, മയ്യില്‍, പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, കുടിയാന്മല, ശ്രീകണ്ഠപുരം, ഇരിട്ടി, ഉളിക്കല്‍, ആറളം, ഇരിക്കൂര്‍, കേളകം കൂത്തുപറമ്പ്, കണ്ണവം, കതിരൂര്‍, ചൊക്ലി, തലശ്ശേരി, തളിപ്പറമ്പ്, എന്നീ പൊലിസ് സ്റ്റേഷനുകളിലും ചക്കരക്കല്‍ യാര്‍ഡിലും സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്തതും കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ കേരള പൊലിസ്ആക്ട് പ്രകാരം അണ്‍ക്ലൈമ്ഡ് വാഹനങ്ങളായി പരിഗണിച്ച് ംംം.ാേെരലരീാാലൃരല.രീാ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇ-ലേലം ചെയ്യുന്നത്. 29 ന് രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ ബൈയറായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."