HOME
DETAILS

കടത്തുകാരന്‍

  
backup
May 27 2018 | 03:05 AM

%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d

കുറേ വൈകിയ ഒരു വൈകുന്നേരത്ത് കൊസാക്ക് ഗ്രാമാതിര്‍ത്തിയിലെ കുറ്റിക്കാടുകള്‍ക്കിടയില്‍ സൂര്യന്‍ വര്‍ണക്കീറുകള്‍ വിതറിക്കൊണ്ടിരുന്നു. ഞാന്‍ ഗ്രാമത്തില്‍ നിന്നു കടത്തുകടവിലേക്ക് നടന്നുകൊണ്ടിരിക്കുകയായിരുന്നു. കാലുകള്‍ക്കിടയിലെ നനഞ്ഞ മണ്ണ് കുതിര്‍ന്ന മരത്തടിയില്‍ നിന്നെന്നപോലെ, ചീഞ്ഞുനാറുന്ന ഗന്ധം പരത്തിയിരുന്നു. കുറ്റിക്കാടുകള്‍ക്കിടയിലൂടെ തവിട്ടുനിറത്തിലുള്ള ഒരു പാത തെന്നിനീങ്ങുന്നു. ഏറെനേരത്തെ പ്രയത്‌നം കൊണ്ടാകണം സൂര്യന്‍ ധൂമനിറത്തില്‍ വിങ്ങിപ്പൊട്ടിയിരിക്കുന്നു. പതിയെ പിറകിലൊളിച്ച അത് നീല റീത്തുകള്‍ വാരിവിതറി ഉറക്കത്തിലേക്കു നീങ്ങി. കടത്തുബോട്ട് കടവില്‍ കെട്ടിയുറപ്പിച്ചിരിക്കുകയായിരുന്നു. നീലിമിയാര്‍ന്ന ജലം അതിന്റെ ഉപരിതലത്തില്‍ തിരയടിച്ചുകൊണ്ട് ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു. ആടിയുലഞ്ഞും നൃത്തമാടിയും പങ്കായങ്ങളും അതിനു താളംപിടിച്ചു.

കടത്തുകാരന്‍ പായല്‍ നിറഞ്ഞ അധോഭാഗം ചെത്തിക്കോരുകയായിരുന്നു. പതിയെ തലയുര്‍ത്തി അദ്ദേഹം തന്റെ പീതവര്‍ണത്തിലുള്ള വീതി കുറഞ്ഞ കണ്ണുകള്‍ കൊണ്ടു നോക്കി പരുഷമായി ഉരിയാടി:
''അക്കരെ കടക്കണോ? എങ്കില്‍ പോകാം.. ആ കയറഴിക്കൂ...''
''നിങ്ങള്‍ക്കും തുഴയണോ?''
''നിങ്ങള്‍ക്കുമാകാം. ഈ സമയത്തും ആളുകള്‍ അക്കരെ കടക്കാന്‍ വരാറുണ്ട്.''
തന്റെ പാന്റ്‌സ് ചുരുട്ടിവെച്ച് വീണ്ടും എന്നെ നോക്കി അദ്ദേഹം ആരാഞ്ഞു:
''നിങ്ങള്‍ ഈ പരിസരത്തെങ്ങും ഉള്ള ആളല്ലല്ലോ ? നമ്മളില്‍ പെട്ടവനല്ല അല്ലേ? നിങ്ങളെവിടെനിന്നു വരുന്നു?''
''ഞാന്‍ പട്ടാളത്തില്‍നിന്നും.. വീട്ടിലേക്കുള്ള വഴിയാണ്.''
കടത്തുകാരന്‍ തന്റെ തൊപ്പി എടുത്തുമാറ്റി. ചെറിയൊരനക്കത്തോടെ അദ്ദേഹം തന്റെ തല തിരിച്ചു കണ്ണടച്ചു കൊണ്ട് അഴുകിയ പല്ലുകാട്ടി മുരണ്ടു.
''അവധിയാണോ അതോ കുറച്ചു ദിവസത്തേക്കുള്ള ഒളിച്ചോടലോ?''
''എന്റെ കാലാവധിക്കുമുന്‍പ് പിരിച്ചുവിടുകയായിരുന്നു. നല്ലത്, ഇപ്പോള്‍ കാര്യങ്ങളൊക്കെ നല്ലതുപോലെ നടക്കുന്നു.''
ഞങ്ങള്‍ കടത്തുവള്ളത്തില്‍ കയറിയിരുന്നു. പെട്ടെന്നു തന്നെ മറുകരയിലുള്ള ഇടതൂര്‍ന്നു നില്‍ക്കുന്ന വില്ലോമരങ്ങള്‍ക്കടുത്തേക്ക് കടത്തുവള്ളം ചലിക്കാന്‍ തുടങ്ങി. കടത്തുവള്ളത്തിന്റെ ദ്രവിച്ചു തുടങ്ങിയിരിക്കുന്ന അധോഭാഗത്തിലൂടെ വെള്ളം തുളച്ചുകയറാന്‍ തുടങ്ങി. വിലങ്ങുതടിയില്‍ ഉറപ്പിച്ച ബലിഷ്ഠമായ നീല നിറത്തിലുള്ള കാലുകളും വലിഞ്ഞുമുറുകിയ മാംസപേശികളോടും കൂടിയ ആളായിരുന്നു കടത്തുകാരന്‍. അദ്ദേഹത്തിന്റെ കൈകള്‍ നീളമേറിയതും എല്ലുകള്‍ നിറഞ്ഞതും ഏപ്പുകളില്‍ മുഴകള്‍ നിറഞ്ഞ വിരലുകളോടു കൂടിയതുമായിരുന്നു. ഇടുങ്ങിയ ചുമലുകളാണെങ്കിലും അദ്ദേഹത്തിനു നല്ല ഉയരമുണ്ടായിരുന്നു. വിലക്ഷണമായി കുനിഞ്ഞു നിന്ന് കൊണ്ടായിരുന്നു അദ്ദേഹം തുഴഞ്ഞിരുന്നത്. എന്നാല്‍ ഓരോ ഉഴുതിനുശേഷവും തന്റെ തുഴകള്‍ തിരകളുടെ മുകളില്‍ പരന്നുകിടക്കുകയും പിന്നീട് വെള്ളത്തിനിടയില്‍ ആഴത്തിലേക്കു നീങ്ങുകയും ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പതിഞ്ഞതും ഇടറാത്തതുമായ നിശ്വാസം ഞാന്‍ കേട്ടു. തന്റെ തുന്നിപ്പിടിപ്പിച്ച കമ്പിളി നിര്‍മിത ഷര്‍ട്ടില്‍നിന്നു തുളഞ്ഞുകയറുന്ന വിയര്‍പ്പിന്റെ ഗന്ധമുദിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹം തുഴകള്‍ വലിച്ചെറിഞ്ഞ് എന്നിലേക്കു തിരിഞ്ഞു:
''എനിക്കു തോന്നുന്നത് നമ്മളീ തോപ്പില്‍ കുടുങ്ങിയെന്നാണ്. മോശം കാലാവസ്ഥയാണ്. നമുക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല മകനെ.''
പുഴയ്‌ക്കൊത്ത നടുവില്‍ ശക്തിയേറിയ നീര്‍ച്ചാട്ടമുണ്ടായിരുന്നു. കടത്തുവള്ളം മുന്‍പോട്ടും പിന്‍പോട്ടും ആടിക്കൊണ്ടിരിക്കുകയും ഭ്രാന്തമായ രീതിയില്‍ വളഞ്ഞുപുളഞ്ഞ് തോട്ടത്തിന്റെ നേര്‍ക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അരമണിക്കൂറിനകം ഞങ്ങള്‍ നീര്‍ച്ചാട്ടത്തില്‍ അകപ്പെട്ടുകഴിഞ്ഞിരുന്നു. തുഴകള്‍ പൊട്ടിപ്പോയി. പങ്കായത്തിന്റെ നിരപ്പില്ലാത്ത കുറ്റികള്‍ മുന്‍പോട്ടും പിന്‍പോട്ടും ആടി കലപില ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. ജീര്‍ണിച്ച ഓടയിലുടെ വെള്ളം ഉരുകിയൊലിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ അടുത്തുള്ള മരത്തിലേക്കു രാത്രി കഴിച്ചുക്കൂട്ടാനായി നീങ്ങി. തൊട്ടടുത്തെ കൊമ്പില്‍ കാലുകള്‍ സുരക്ഷിതമാക്കി വച്ച് കടത്തുകാരന്‍ എനിക്കരികില്‍ ഇരിപ്പുറപ്പിച്ചു. ഹംസങ്ങള്‍ രാത്രിയില്‍ പാറിപ്പറക്കുന്ന ശബ്ദം ശ്രവിച്ചുകൊണ്ട് അദ്ദേഹം കൈയിലുണ്ടായിരുന്ന പൈപ്പിലൂടെ പുകയൂതിക്കൊണ്ടിരുന്നു.
''നിങ്ങള്‍ സ്വന്തം വീട്ടിലേക്കാണോ പോകുന്നത് ? നിങ്ങളുടെ അമ്മ തീര്‍ച്ചയായും നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. വാര്‍ധക്യത്തില്‍ ചൂടുപകരാന്‍ തന്റെ മകന്‍ വന്നുകൊണ്ടിരിക്കുന്ന ആശ്വാസമായിരിക്കും അവര്‍ക്ക്. എല്ലാ ദിവസവും അവര്‍ നിങ്ങളെയും കാത്തിരുന്നിരിക്കണം, രാത്രികളില്‍ ആ കരയുന്ന ഹൃദയം നിങ്ങളെ ആഗ്രഹിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ ഈ വക കാര്യങ്ങള്‍ നിങ്ങളെ എത്രത്തോളം അലോസരപ്പെടുത്തിയിട്ടുണ്ട്? നിങ്ങള്‍ മക്കളെല്ലാവരും ഒരുപോലെയാണ്. നിങ്ങള്‍ക്കൊരിക്കലും ഒരു രക്ഷിതാവിന്റെ വേദന അറിയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് സ്വന്തമായി കുട്ടികളുണ്ടാകുന്നതുവരെ.''
''ചിലപ്പോള്‍ ഒരു സ്ത്രീ മീന്‍ നന്നാക്കുമ്പോള്‍ അബദ്ധത്തില്‍ അതിന്റെ പിത്തരസം കൂടി പൊട്ടിച്ചേക്കാം. അതിന്റെ സൂപ്പ് നിങ്ങള്‍ കുടിച്ചേക്കാം, അതിന്റെ കയ്പുരസം നിങ്ങളെ മടുപ്പിച്ചേക്കാം. ഏതാണ്ടിതു പോലെയാണ് എന്റെയും അവസ്ഥ. ഞാന്‍ ജീവനോടെയിരിക്കുന്നു, പക്ഷെ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും ഈയൊരു കയ്പുരസമാണ്. ചില സമയങ്ങളില്‍, ഒരുപാട് സഹിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയം ഉറക്കെ വിളിച്ചും പറയും; ജീവിതമേ, ജീവിതമേ... എങ്ങനെയാണു നിനക്കിത്രയും ദുര്‍ഘടം കൊണ്ടുവരാന്‍ കഴിയുന്നത്! ആ, നിങ്ങള്‍ക്കിതെല്ലാം ചിലപ്പോള്‍ അപരിചിതമായി തോന്നിയേക്കാം. ശ്രദ്ധിച്ചുകേള്‍ക്കൂ! എന്നിട്ടെന്നോടു പറയൂ, ഇത്രയും പോരേ ഒരാള്‍ക്ക് ഏറ്റവുമടുത്തുള്ള മരത്തില്‍ കെട്ടിത്തൂങ്ങി ജീവിതം അവസാനിപ്പിക്കാനെന്ന് !''
''എനിക്കൊരു മകളുണ്ട്, നടാഷ. ഈ വര്‍ഷം അവള്‍ക്ക് പതിനേഴ് തികയും. ഒരിക്കല്‍ അവളെന്നോട് പറയുകയാണ്: പിതാവേ, എനിക്ക് നിങ്ങളുടെ കൂടെ ഒരിക്കലും ഒരുമിച്ചിരിക്കാന്‍ കഴിയുകയില്ല. ഓരോ തവണയും നിങ്ങളുടെ കൈകളിലേക്കു നോക്കുമ്പോള്‍ എനിക്കോര്‍മ വരുന്നത്, ആ കൈകള്‍ കൊണ്ട് നിങ്ങള്‍ എന്റെ രണ്ടു സഹോദരങ്ങളെ കൊന്നതാണ്. ആ കൈകള്‍ കാണുമ്പോഴൊക്കെ എനിക്ക് എന്റെ ആത്മാവിന്റെ അടിത്തട്ടില്‍നിന്നു ഛര്‍ദിക്കാനാണു തോന്നുന്നത്.''
''എന്നാല്‍ ആ കൊടിച്ചിപ്പട്ടിക്ക് ഇതെല്ലാം ചെയ്തത് അവള്‍ക്കു വേണ്ടിയാണെന്ന് ഒരിക്കലും മനസിലാകില്ല. അവളുടെയും ബാക്കിയുള്ള കുട്ടികളുടെയും രക്ഷക്കാണിതു ചെയ്തതെന്ന കാര്യം അവള്‍ക്കൊരിക്കലും മനസിലാകില്ല.''
''ഞാന്‍ വളരെ ചെറുപ്പത്തിലെ വിവാഹം കഴിച്ചു. എന്റെ ഭാര്യ നല്ല ഉല്‍പാദനക്ഷമതയുള്ളവളായിരുന്നു. അതു കൊണ്ടുതന്നെ എട്ടു മക്കള്‍ അവളെനിക്കു സമ്മാനിച്ചു. പക്ഷെ, ഒന്‍പതാമത്തേതില്‍ അവള്‍ തടഞ്ഞുവീണു. അവള്‍ കുഞ്ഞിനു ജന്മം നല്‍കി, പക്ഷെ അഞ്ചു ദിവസത്തിനുശേഷം പനിപിടിച്ച് എന്നെ ഒറ്റയ്ക്കാക്കി ഈ ലോകത്തോട് അവള്‍ വിടപറഞ്ഞു. ഞാനേകനായി. ചതുപ്പിലകപ്പെട്ട കാട്ടുകോഴിയെപ്പോലെ ഞാന്‍ ഏകനായി. പക്ഷെ എന്റെ കുട്ടികളോട് ദൈവം കരുണകാട്ടി. ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിച്ചു. ഏറ്റവും മൂത്തവന്‍ ഇവാനായിരുന്നു. അവനെന്നെപ്പോലെത്തന്നെയായിരുന്നു. സുന്ദരനും കാര്യബോധമുള്ള പണിക്കാരനുമായിരുന്നു ഇവാന്‍. ഇവാനെക്കാളും നാലുവയസ് ഇളയവനായ മറ്റൊരു മകനും കൂടി എനിക്കുണ്ട്. അവന് അവന്റെ അമ്മയുടെ ഛായയാണ്. അല്‍പം ഉയരം കുറഞ്ഞ നല്ല മുടിയോടു കൂടിയവനാണവന്‍. നല്ല വെളുത്ത നിറവും തവിട്ടുനിറത്തിലുള്ള കണ്ണുകളുമായിരുന്നു അവന്. അവനായിരുന്നു എന്റെ ഏറ്റവും പ്രിയപ്പെട്ടവന്‍. ഡാനില എന്നായിരുന്നു അവന്റെ പേര്. ബാക്കിയുള്ള ഏഴുപേര്‍ പെണ്‍കുട്ടികളായിരുന്നു; വളരെ ചെറുപ്പവും. ഞാന്‍ ഇവാന് സ്വന്തമായി കുറച്ചു കൃഷിയിടം നല്‍കി കെട്ടിച്ചയച്ചു. അവര്‍ക്കൊരു കുട്ടിയും പിറന്നു. ഡാനിലയെയും കെട്ടിച്ചയയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. പക്ഷെ ലഹളകളുടെയും പ്രശ്‌നങ്ങളുടെയും സമയമായിരുന്നു അവിടെ പിന്നീട്.
സോവിയറ്റിനെതിരേയുള്ള ഒരു ലഹള നമ്മുടെ ഗ്രാമത്തില്‍ പൊട്ടിപ്പുറപ്പെട്ടു. രണ്ടാംദിനത്തില്‍ ഇവാന്‍ ഓടിക്കിതച്ച് എന്റെയടുത്തേക്കു വന്നു.
'പിതാവേ', അവന്‍ പറഞ്ഞു.
'ദൈവത്തെയോര്‍ത്ത് നമുക്ക് ചെമ്പന്‍പടയില്‍ അണിചേരാം. ക്രിസ്തുവാണു നമ്മുടെ രക്ഷിതാവ്. ഞാന്‍ നിങ്ങളോടപേക്ഷിക്കുകയാണ്. നമുക്കവരോടൊപ്പം പോകാം. നല്ലൊരു നീതിപൂര്‍വമായ ഭരണത്തിന്റെ അവസാന പ്രതീക്ഷയാണിത്.'
ഡാനിലയും എന്നെ ഒരുപാട് നിര്‍ബന്ധിച്ചു. ഞാനെന്തെങ്കിലും പറയുന്നതുവരെ ഒരുപാടു സമയം അവരെന്നോട് അപേക്ഷിച്ചു. അവസാനം ഞാന്‍ പറഞ്ഞു:
''നിങ്ങള്‍ക്കു പോകാം. ഞാനെവിടേക്കും പോകുന്നില്ല. എനിക്ക് നിങ്ങളുടെ കൂടെ ചേരാനും കഴിയില്ല. നിങ്ങളെക്കൂടാതെ ഏഴുപേരുടെ വിശന്നൊട്ടിയ വയറുകൂടി നിറക്കണം എനിക്ക്.'
പിന്നീട് അവര്‍ വയലുകള്‍ക്കപ്പുറത്തേക്കു പോയിമറഞ്ഞു. ബാക്കിയുള്ള കൊസ്സാക്കുകാരെ പടയണിയില്‍ ചേര്‍ക്കാന്‍ ഓര്‍ഡര്‍ വന്നു. എന്നെ വെള്ളക്കാരുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനാവശ്യപ്പെടുകയും ചെയ്തു. യോഗത്തില്‍ വച്ച് ഞാന്‍ പറഞ്ഞു:
'പ്രിയപ്പെട്ടവരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം, ഞാനൊരു കുടുംബനാഥനാണെന്നുള്ളത്. എനിക്ക് ഏഴു പിഞ്ചുകുഞ്ഞുങ്ങള്‍ വീട്ടിലുണ്ട്. അവര്‍ക്ക് അമ്മയില്ല, ഞാന്‍ മാത്രം. ഞാന്‍ കൊല്ലപ്പെടുകയാണെങ്കില്‍ ആരാണവരെ നോക്കുക?'
ഞാനൊരുപാട് കേണപേക്ഷിച്ചു. ആരും ഒന്നും ചെവികൊണ്ടില്ല. എന്നെയവര്‍ മുന്‍നിരയിലേക്കു തന്നെ അയച്ചു. പോരാട്ടം നടന്നുകൊണ്ടിരുന്നത് നമ്മുടെ കൃഷിഭൂമിയുടെ തൊട്ടരികിലായിരുന്നു. ഒരു ഈസ്റ്റര്‍ ദിനത്തിന്റെ തലേന്ന് ഒന്‍പതു തടവുകാരെയവര്‍ കൃഷിയിടത്തിലേക്കു കൊണ്ടുവന്നു. എന്റെ പ്രിയപ്പെട്ട മകന്‍ ഡാനിലയും ഉണ്ടായിരുന്നു കൂട്ടത്തില്‍. അവര്‍ അവരെ കവലയിലൂടെ കമാന്‍ഡറുടെ അടുത്തേക്കു കൊണ്ടുപോയി. കൊസ്സാക്കുകാര്‍ തെരുവിലൂടെ ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടിരുന്നു.
'ആ ഇഴ ജന്തുക്കളെയെല്ലാം അടിച്ചു നിലംപരിശാക്കൂ.. ചോദ്യം ചെയ്യാന്‍ കൊണ്ടുവരുമ്പോള്‍ ഒരുത്തനെയും വിടരുത്.'
ഞാനവരുടെ കൂടെ മുട്ടുവിറച്ചു കൊണ്ടു നില്‍പ്പുണ്ടായിരുന്നു. ഞാനതു പുറത്തുകാണിച്ചില്ല. കാരണം എന്റെ പ്രിയപ്പെട്ട മകനോട് എനിക്കത്രമാത്രം സഹതാപമാണു തോന്നിയത്. ഞാന്‍ ചുറ്റും നോക്കി, കൊസ്സാക്കുകാര്‍ എന്തൊക്കെയോ പിറുപിറുക്കുന്നതു കേട്ടു. പെട്ടന്നവര്‍ എന്റെ നേര്‍ക്കു തിരിഞ്ഞു. പിന്നെ സര്‍ജന്റ് അര്‍കാഷ എനിക്കരികിലേക്കു വന്നു ചോദിച്ചു:
'മികിഷാരാ, നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ അടിച്ചു നിലംപരിശാക്കിയാല്‍ എങ്ങിനിരിക്കും.'
അയാള്‍ ഒരു തോക്കിന്‍മുന എനിക്കുനേരെ നീട്ടി മുരണ്ടു:
'ഞങ്ങള്‍ നിന്നെ വീക്ഷിക്കുന്നുണ്ടെന്ന കാര്യം മറക്കണ്ട! മികിഷാര! ഉം.. പോകൂ... വേഗം. അല്ലെങ്കില്‍ അതു നിനക്കു ദോഷം ചെയ്‌തേക്കും.'
ഞാന്‍ സ്റ്റെപ്പിനു മുകളില്‍നിന്നു നെടുവീര്‍പ്പെട്ടു; വിശുദ്ധ കന്യാമറിയമേ, ഞാനെന്റെ സ്വന്തം മകനെ കൊല്ലാന്‍ പുറപ്പെടുകയാണ്. പിറകില്‍നിന്ന് കമാന്‍ഡറുടെ ആക്രോശം കേട്ടു. തടവുകാര്‍ ഒന്നടങ്കം മുന്നില്‍ ഹാജറാക്കപ്പെട്ടു. അവര്‍ ഡാനിലയെ മുന്നിലേക്കു നീക്കി.. ഞാന്‍ അവനെ തന്നെ നോക്കിനിന്നു. ഹൃദയത്തിനുള്ളില്‍ ഒരുതരം മരവിപ്പ്. ഒരു ബക്കറ്റിനോളം വലിപ്പമുണ്ടായിരുന്നു അവന്റെ ശിരസിന്. എല്ലാവരും രക്തത്തില്‍ കുളിച്ച അറവുശാലയിലെ മൃഗങ്ങളെപ്പോലെ തോന്നിച്ചു. ഡാനില തലയില്‍ ഗ്ലൗസ് ധരിച്ചതിനാല്‍ അവന്റെ നഗ്നശിരസിനെ നേരിട്ടു ഭേദിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. തലയുറയും വസ്ത്രങ്ങളും രക്തംകൊണ്ടു കുതിര്‍ന്നിരിക്കുകയായിരുന്നു. കൃഷിയിടത്തിലേക്കു കൊണ്ടുവരുമ്പോഴും അവന്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയായിരുന്നു.
ഡാനില ഇടനാഴിയിലേക്ക് ആടിയുലഞ്ഞു കടന്നുവന്നു. അവനെന്നെ സങ്കടത്തോടെ നോക്കി. എന്നിട്ട് എനിക്കുനേരെ കൈകള്‍ നീട്ടി. അവന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു, പക്ഷെ കണ്ണുകളില്‍ മാരകമായി പരുക്കേറ്റതിനാല്‍ അവനതിനു കഴിഞ്ഞില്ല. അവന്റെ ഒരു കണ്ണ് കുടത്തിനകത്തിട്ട വെള്ളാരങ്കല്ലുപോലെ രക്തത്തില്‍ കിടന്നുലയുണ്ടായിരുന്നു. പെട്ടെന്നെനിക്കു ബോധോദയമുണ്ടായി. ഞാനിവനെ വെറുതെ വിട്ടാല്‍ കൊസ്സാക്കുകാര്‍ എന്നെ തീര്‍ച്ചയായും വകവരുത്തും. പിന്നെ എന്റെ കുഞ്ഞുങ്ങള്‍ക്കാരുമില്ലാതെ വരും...
അവന്‍ എനിക്കരികിലേക്കു വന്നു. അവന്‍ പറഞ്ഞു: 'എന്റെ സ്വന്തം പിതാവേ, എന്നോടു ദയകാണിക്കൂ.'
കവിളോരത്തുള്ള രക്തം കണ്ണുനീരിനാല്‍ തുടച്ചുമാറ്റപ്പെട്ടു. എന്റെ കൈകള്‍ ആദ്യമേ ഉയര്‍ന്നിരുന്നു. ഞാന്‍ ഭീതി കൊണ്ട് മരവിച്ചുപോയി. പക്ഷെ കുത്തുവാള്‍ മുറുകെപ്പിടിച്ചു തോക്കിന്റെ മറുവശം കൊണ്ടവനെ ഞാന്‍ ആഞ്ഞടിച്ചു; ചെവികള്‍ക്കു മുകളിലായി ശക്തിയായി. കൈകള്‍ കൊണ്ട് മുഖംപൊത്തി അവന്‍ പടികള്‍ക്കു മുകളിലേക്കു മറിഞ്ഞുവീണു. കൊസ്സാക്കുകാര്‍ അലറിച്ചിരിച്ചുകൊണ്ടിരുന്നു.
'അടിച്ചു നിലംപരിശാക്കൂ, മികിഷാര! നിന്റെ ഡാനിലക്ക് എന്ത് ആനുകൂല്യമാണു നിനക്കു നല്‍കാന്‍ കഴിയുക. അവനെന്തു ദയവേണമെങ്കിലും നല്‍കൂ. അങ്ങനെയെങ്കില്‍ നിന്നെ ഞങ്ങള്‍ ബാക്കിവച്ചേക്കില്ല.'
കമാന്‍ഡര്‍ പോര്‍ച്ചിനരികിലേക്കു വന്നു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ പരിഹാസം നിറഞ്ഞിരുന്നു. പിന്നീടവര്‍ അവരെ തോക്കു കൊണ്ടു കുത്താന്‍ തുടങ്ങി. എന്റെ ഹൃദയം വേദന കൊണ്ടു പുളഞ്ഞു. എനിക്കവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ തെരുവിലേക്കിറങ്ങിയോടി. തിരിഞ്ഞു നോക്കിയപ്പോള്‍ അവരെന്റെ ഡാനിലയെ നിരത്തിലൂടെ ഉരുട്ടുകയായിരുന്നു. പിന്നെ സര്‍ജന്റ് കുത്തിവാള്‍ വലിച്ചൂരി അവന്റെ തൊണ്ടക്കുഴിയിലിട്ടു. 'കര്‍ര്‍ര്‍' എന്ന ശബ്ദത്തോടെ ഡാനില മണ്ണിലേക്കു വീണു.
നീരൊഴുക്കിന്റെ ശക്തി കൊണ്ട് കടത്തുവള്ളത്തിന്റെ പലകകളെല്ലാം പൊട്ടിത്തുടങ്ങിയിരുന്നു. നമ്മളിരുന്ന വില്ലോ മരം മുരളാനും വിറക്കാനും തുടങ്ങി. കടത്തുവള്ളത്തിന്റെ അമരം വെള്ളത്തിനു പുറത്തു വിറങ്ങലിച്ചു നിന്നു. കാലു കൊണ്ടതു പതുക്കെ തൊട്ടു കൊണ്ട് മികിഷാര പൈപ്പില്‍നിന്നു മഞ്ഞപ്പുകച്ചുരുള്‍ ഊതിപ്പറപ്പിച്ചു.
''നമ്മുടെ വള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നാളെ ഉച്ചവരെയെങ്കിലും നമ്മളിവിടെത്തന്നെ കഴിയേണ്ടിവരും. എനിക്കു തോന്നുന്നു നമുക്കു തീരെ ഭാഗ്യമില്ലെന്ന്.''
കുറേസമയം അദ്ദേഹം മിണ്ടാതെയിരുന്നു. പിന്നീട് താണ സ്വരത്തില്‍ പതിയെ പറഞ്ഞു:
ഡാനിലയെ അടിച്ചുവീഴ്ത്തിയതിന്റെ പേരില്‍ അവര്‍ എനിക്ക് സീനിയര്‍ സര്‍ജന്റിന്റെ പദവി തന്നലങ്കരിച്ചു. അളവറ്റ ജലം അതില്‍ പിന്നെ ഡോണ്‍ നദിയിലൂടെ ഒഴുകിക്കഴിഞ്ഞു. പക്ഷെ ഇപ്പോഴും രാത്രികളില്‍ ചിലപ്പോള്‍ ഞാന്‍ ആരുടെയൊക്കെയോ കഴുത്തു ഞെരിക്കുന്നതിന്റെ ശബ്ദവും നീരൊഴുക്കിന്റെ ഒച്ചയും കേള്‍ക്കാറുണ്ട്. തെരുവിലേക്കോടി പോകുമ്പോള്‍ ഡാനിലയുടെ ചങ്കില്‍നിന്നുതിര്‍ന്ന ശബ്ദം പോലെ. പക്ഷെ അപ്പോഴൊക്കെ എന്റെ മനസാക്ഷിയായിരുന്നു എന്നില്‍ പ്രവര്‍ത്തിച്ചത്. കൊല്ലുകയായിരുന്നു ഏറ്റവും ഉചിതം എന്നതെന്നോടു മന്ത്രിക്കുന്നുണ്ടായിരുന്നു.
വസന്തകാലം വരെ അവര്‍ എന്നെ ചെമ്പന്‍പടയ്‌ക്കെതിരേ പൊരുതാന്‍ മുന്‍നിരയില്‍ തന്നെ നിര്‍ത്തി. പിന്നീട് ജനറല്‍ സെകൃതിയോവ് നമ്മോടൊപ്പം ചേരുകയും ചെമ്പന്‍പടയെ ഡോണ്‍ നദിക്കു കുറുകെ സാരറ്റോവ് ജില്ല വരെ തുരത്തുകയും ചെയ്തു. ഞാനൊരു ഗൃഹനാഥനായിരുന്നു, പക്ഷെ എനിക്ക് ബോള്‍ഷെവിക്കുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മക്കളുണ്ടായിരുന്നതുകൊണ്ട് അവര്‍ ഒരിക്കലും തന്നെ എന്നെ സേവനത്തില്‍നിന്നു പിരിഞ്ഞുപോകാന്‍ അനുവദിച്ചില്ല. പിന്നീട് ഞങ്ങള്‍ ബാലഷോവ് നഗരത്തിലേക്കു കടന്നു. എന്റെ മൂത്തമകനായ ഇവാന്റെ പൊടി പോലും എവിടെയും കണ്ടില്ല. പക്ഷെ നശിച്ച കൊസ്സാക്കുകാര്‍ ഇവാന്‍ ചെമ്പന്‍പടയില്‍നിന്നു വിരമിച്ച് '36-ാം കൊസ്സാക്ക്പട'യില്‍ ചേര്‍ന്ന വിവരം എങ്ങനെയോ അറിയാനിടയായി.
അടുത്ത ഒരു ഗ്രാമം കൈയേറിയപ്പോള്‍ '36ാം പട' അവിടെ ഒളിവില്‍ കഴിയുന്നത് അറിയാന്‍ കഴിഞ്ഞു. അവര്‍ എന്റെ ഇവാനെ കണ്ടുപിടിച്ചു. കൈകള്‍ പിറകില്‍ ബന്ധിച്ച് കമാന്‍ഡറുടെ അടുത്തേക്കു കൊണ്ടുവന്നു. കുഴച്ച ഗോതമ്പുമാവ് കണക്കെ കൊസ്സാക്കുകാര്‍ അവനെ നിലംപരിശാക്കിയിരുന്നു.
'ഇവനെ റെജിമെന്റല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കു കൊണ്ടുപോകൂ' അവര്‍ പറഞ്ഞു.
ഗ്രാമത്തില്‍നിന്ന് ഒന്‍പത് മൈല്‍ അകലെയായിരുന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ്. കമാന്‍ഡര്‍ എന്റെ കൈയില്‍ ഒരു പേപ്പര്‍ തന്നിട്ട് മുഖത്തു പോലും നോക്കാതെ പറഞ്ഞു:
'ഇതാ നിനക്കുള്ള പേപ്പര്‍, മികിഷാര. നിങ്ങളുടെ മകനെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിക്കുക. നിങ്ങളുടെ കൂടെയാണെങ്കില്‍ അവന്‍ പൂര്‍ണമായും സുരക്ഷിതനാണ്. സ്വന്തം പിതാവിന്റെ കൈയില്‍നിന്ന് ഒരിക്കലുമവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കില്ല.'
അതൊരു അടവായിരുന്നു, എന്നെ തന്നെയതിനു തിരഞ്ഞെടുത്തത്. ഞാന്‍ അവനെ രക്ഷപ്പെടാന്‍ അനുവദിച്ചാല്‍ അവര്‍ക്ക് അവനെ കുടുക്കിലാക്കാനും എന്നെ ആ നിമിഷം തന്നെ കൊന്നു കളയാനും കഴിയുമായിരുന്നു. ഞാനവനെ കെട്ടിയിട്ട കുടിലിനരികിലേക്കു പോയി സുരക്ഷാഭടന്മാരോടു പറഞ്ഞു:
'ആ ജയില്‍പ്പുള്ളിയെ എന്നെ ഏല്‍പ്പിക്കൂ.. ഞാനവനെ സുരക്ഷിതമായി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തിക്കാം!'
'എങ്കില്‍ പോകൂ..' അവര്‍ പറഞ്ഞു.
'അവന്‍ മരിക്കാന്‍ പോകുന്നത് ഞങ്ങള്‍ കാണട്ടെ...'
ഇവാന്‍ അവന്റെ മേലങ്കി ചുമലിലിട്ടു. കൈയിലുള്ള തൊപ്പി ചുരുട്ടാന്‍ തുടങ്ങി. അവസാനം അതൊരു ബെഞ്ചിലേക്കു വലിച്ചെറിഞ്ഞ് അവന്‍ നടക്കാന്‍ തുടങ്ങി. ഗ്രാമത്തിനു പുറത്തേക്ക് ഒരുപാടു ദൂരം നടന്നകന്നു. രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല. ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ പിറകിലേക്കു നോക്കി. പക്ഷെ, നമ്മള്‍ പകുതി ദൂരം പിന്നിട്ടിരുന്നു. പള്ളി കടന്നു മുന്നോട്ടു നീങ്ങി. ആരെയും പിറകില്‍ കണ്ടില്ല. പെട്ടെന്ന് ഇവാന്‍ എന്നിലേക്കു തിരിഞ്ഞു വളരെ വ്യസനത്തോടെ ഗദ്ഗദത്തോടെ പറഞ്ഞു:
'പിതാവേ, ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അവര്‍ എന്നെ കൊല്ലുമെന്നതില്‍ തര്‍ക്കമില്ല. നിങ്ങളെന്നെ മരണത്തിലേക്കാണു നയിക്കുന്നത്. സ്വന്തം മകനെ മരണത്തിലേക്കു നയിക്കുമ്പോള്‍ നിങ്ങളുടെ മനസ് പിടയുന്നില്ലേ. നിങ്ങള്‍ക്കു തീരെ സങ്കടമില്ലേ......?'
'തീര്‍ച്ചയായും ഇവാന്‍. എന്റെ മനസ്സാക്ഷി എന്നെ വല്ലാതെ കീറിവലിക്കുന്നു.'
'എന്നിട്ടും നിങ്ങള്‍ക്ക് എന്നോട് സഹതാപം തോന്നുന്നില്ലേ പിതാവേ!'
'അതെ, എന്നിലെ സങ്കടം എല്ലാത്തിലുമുപരിയാണ്. സങ്കടക്കനലാണ് ഹൃദയത്തില്‍.'
'നിങ്ങള്‍ക്കെന്നോട് അനുതാപമുണ്ടെങ്കില്‍ പിന്നെന്തു കൊണ്ടെന്നെ പോകാന്‍ അനുവദിക്കുന്നില്ല. ഞാന്‍ വളരെ ചെറുപ്പമാണ്.'
അവന്‍ റോഡിനു നടുവില്‍ കാല്‍മുട്ടമര്‍ത്തി തലകുനിച്ചിരുന്നു. ഞാനവനോടു പറഞ്ഞു:
'നമുക്കങ്ങകലെയുള്ള കുന്നുവരെ പോകാം. അവിടെനിന്നു നിനക്കു രക്ഷപ്പെട്ടോടാം. അവരുടെ കണ്ണില്‍ പൊടിയിടാനായി ഞാന്‍ രണ്ടുതവണ വെടിയുതിര്‍ക്കാം.'
'ഡാനിലയെ പോലെത്തന്നെയായിരുന്നു നീയും. കുഞ്ഞായിരുന്നപ്പോള്‍ പോലും നിങ്ങളില്‍നിന്നു വാത്സ്യല്യമുള്ള ഒരു വാക്കു പോലും എനിക്കു കേള്‍ക്കാന്‍ സാധിച്ചിട്ടില്ല.'
പെട്ടെന്നു തന്നെ അവന്‍ എന്നിലേക്കു ചാഞ്ഞു നിന്ന് എന്റെ കൈകളില്‍ ചുംബിക്കാനാരംഭിച്ചു. പരസ്പരം സാംസാരിക്കാതെ ഞങ്ങള്‍ ഏകദേശം ഒരു മൈല്‍ കടന്നുപോയി. പിന്നെ കുന്നിന്‍മുകളിലെത്തിയപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു.
'നമുക്കിവിടെ വച്ചു പിരിയാം പിതാവേ.. ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ നിങ്ങളെ അവസാനംവരെ പൊന്നുപോലെ നോക്കും. നിങ്ങള്‍ക്കൊരിക്കലും തന്നെ എന്നില്‍നിന്നൊരു കടുത്തവാക്കുപോലും ഇനി കേള്‍ക്കേണ്ടതായി വരില്ല.'
അവന്‍ എന്നെ അമ്പരപ്പിക്കുംവിധം ആലിംഗനം ചെയ്തു. എന്നാല്‍ എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുകയായിരുന്നു.
'ഓടൂ.... എത്രയും വേഗം...' ഞാന്‍ പറഞ്ഞു.
അവന്‍ മുകളിലേക്കോടി, പിറകോട്ടു നോക്കി എനിക്കുനേരെ കൈവീശി.
'ഇരുപത്തിയഞ്ച് യാര്‍ഡ് വരെ അവനെ ഞാന്‍ ഓടാന്‍ അനുവദിച്ചു. പിന്നെ റൈഫിളെടുത്തു മുട്ടിന്‍കാലിനു മുകളില്‍ വച്ചു. എന്നിട്ട് അവനെ ലക്ഷ്യമാക്കി ശ്രദ്ധാപൂര്‍വം അനങ്ങാതെനിന്നു കാഞ്ചിവലിച്ചു.
മികിഷാര തന്റെ പുകയില പാക്ക് എടുത്തു. രണ്ട് ചൂട്ട് കത്തിച്ചു. തന്റെ കൈക്കുള്ളില്‍നിന്നതു കത്തിയെരിയാന്‍ തുടങ്ങി.
ഏകദേശം പതിനഞ്ച് യാര്‍ഡ് അവന്‍ വളരെ ബുദ്ധിമുട്ടി ഇഴഞ്ഞിഴഞ്ഞു കടന്നുപോയി. കൈകള്‍ വയറിനു കുറുകെ അമര്‍ത്തിപ്പിടിച്ചു കുറച്ചു ദൂരം ഓടി. എന്നിട്ട് പിറകോട്ടു തിരിഞ്ഞ് അത്യധികം ദുഃഖത്തോടെ, അതിലുപരി ആശ്ചര്യത്തോടു കൂടി എന്നോട് ചോദിച്ചു.
'നിങ്ങളെന്തിനിതു ചെയ്തു പിതാവേ...'
കാല്‍മുട്ടുകള്‍ ഇടറി അവന്‍ താഴെ വീണു. ഞാനവനിലേക്ക് ഓടിയടുത്തു. അവനെ കോരിയെടുത്തു. പക്ഷെ അവന്റെ കണ്ണുകള്‍ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. രക്തക്കുമിളകള്‍ അവന്റെ ചുണ്ടുകളിലാകമാനം പരന്നുകിടന്നിരുന്നു. ഞാന്‍ കരുതി അവന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, പെട്ടെന്നവന്‍ എഴുന്നേറ്റുനിന്ന് എന്റെ കൈകള്‍ പിടിച്ചു സംസാരിക്കാന്‍ തുടങ്ങി:
'പിതാവേ.. എനിക്കൊരു ഭാര്യയും കുഞ്ഞുമുണ്ട്....'
അവന്‍ തന്റെ തല ഒരു ഭാഗത്തേക്കു ചരിച്ചു താഴേക്കു വീണു. കൈകള്‍ മുറിവുകള്‍ക്കു മുകളില്‍ വച്ചു, പക്ഷേ വിരലുകള്‍ക്കിടയിലൂടെ രക്തം കിനിഞ്ഞിറങ്ങിക്കൊണ്ടിരുന്നു. അവന്‍ മുരണ്ടു; ഒരു വന്യജീവിയെപ്പോലെ വേദന കൊണ്ട് പുളഞ്ഞു. പിറകോട്ടു വലിഞ്ഞ് എന്നെ തുറിച്ചു നോക്കി. അവന്റെ നാവ് ആദ്യമേ കുഴഞ്ഞുപോയിരുന്നു. അവന് എന്തൊക്കെയോ പറയാനുണ്ടായിരുന്നു. പക്ഷേ പുറത്തേക്കുവന്നത് 'എന്റെ പിതാവേ... ആഹ്..' എന്നു മാത്രമായിരുന്നു. എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞു. ഞാനവനോട് പറഞ്ഞു:
'രക്തസാക്ഷിത്വത്തിന്റെ കിരീടം എന്നില്‍നിന്ന് എടുത്തുകൊള്‍ക...! നിനക്കൊരു ഭാര്യയും കുട്ടിയും ഉണ്ട്. പക്ഷേ എനിക്ക് ഏഴെണ്ണത്തിനെയാണു നോക്കാനുള്ളത്. ഞാന്‍ നിന്നെ പോകാന്‍ അനുവദിച്ചിരുന്നെങ്കില്‍, കൊസ്സാക്കുകാര്‍ എന്നെ കൊല്ലുമായിരുന്നു. പിന്നെ എന്റെ കുട്ടികള്‍ക്കാരുണ്ട്... അവര്‍ പിന്നെ യാചകരായി ജീവിക്കേണ്ടി വരും. അതു കൊണ്ടാണ്!'
അവന്‍ കുറച്ചുനേരം കിടന്നു പതിയെ മരണത്തിലേക്കു വഴുതി വീണു. അപ്പോഴും അവന്‍ എന്റെ കൈകള്‍ മുറുകെപ്പിടിച്ചിരുന്നു. ഞാനവന്റെ ഷൂസും കോട്ടും അഴിച്ചുമാറ്റി ഒരു തൂവാല കൊണ്ട് അവന്റെ മുഖം മറച്ചു. എന്നിട്ട് ഗ്രാമത്തിലേക്കു നടന്നു.
ഞാനെന്റെ മക്കള്‍ക്കു വേണ്ടി ഒരുപാട് സഹിച്ചു. എന്റെ തലമുടികള്‍ നരച്ചുതുടങ്ങിയിരുന്നു. അവര്‍ക്കുവേണ്ടി ഞാനിപ്പോഴും രാവെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുന്നു. പക്ഷേ അവര്‍, എന്റെ മകളായ നടാഷ പോലും എന്നോട് പറയുകയാണ്, എനിക്ക് നിങ്ങളുടെ കൂടെ ഒരേ മേശയില്‍ ഒരുമിച്ചിരിക്കാന്‍ കഴിയില്ല പിതാവേ എന്ന്.
നിങ്ങള്‍ പറയൂ സുഹൃത്തെ, ഒരാള്‍ക്ക് എത്രത്തോളമാണു തന്റെ കുടുംബത്തിനുവേണ്ടി സഹിക്കാന്‍ കഴിയുക?
തലയാട്ടി മികിഷാര എന്നെ ഗൗരവത്തോടെ നോക്കി. അദ്ദേഹത്തിനു പിറകില്‍ കട്ടിയായ മേഘക്കീറുകള്‍ ചുരണ്ടുകൂടുന്നുണ്ടായിരുന്നു. മറുതീരത്ത് പോപ് ലാര്‍ മരങ്ങള്‍ തനിയെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്നു. കാട്ടുകോഴിയുടെ ശബ്ദം മുറിച്ചുകടന്ന് ഉറക്കച്ചടവുള്ള, തണുത്ത ഒരു ശബ്ദം കടവത്തുനിന്നു കേള്‍ക്കയായി:
'മി....കി....ഷാ..റാ... നാശം.. വേഗം തോണി കൊണ്ടുവരൂ......!!'

 

മിഖായേല്‍ ഷോലോക്കോവ്


സോവിയറ്റ് റഷ്യന്‍ നോവലിസ്റ്റ്. 1965ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചു. എമലേ ീള മ ങമി, അിറ ഝൗശല േഎഹീം െവേല ഉീി, ഠമഹല െീള വേല ഉീി, ഢശൃഴശി ടീശഹ ഡുൗേൃിലറ, ഠവല ഉീി എഹീം െഒീാല ീേ വേല ടലമ പ്രധാന കൃതികള്‍. 1905 മെയ് 24ന് റഷ്യയിലെ വ്യോഷെന്‍സ്‌കയയില്‍ ജനം. 1984 ഫെബ്രുവരി 21ന് ജന്മനാട്ടില്‍ തന്നെ അന്തരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  13 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  13 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

latest
  •  13 days ago
No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  13 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  13 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago