വഴിവിളക്കില്ല നഗരം ഇരുട്ടില്‍
വൈക്കം: രാത്രിയായാല്‍ പിന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇരുട്ടില്‍ തന്നെ.വഴിവിളക്കുകള്‍ കണ്ണടച്ചതോടെ വൈക്കത്തെ വിവിധഭാഗങ്ങള്‍ ഇരുള്‍ നിറഞ്ഞതാണെന്ന് നാട്ടുകാര്‍. നഗരസഭ വഴിവിളക്കുകള്‍ തെളിക്കുന്നതില്‍ കെടുകാര്യസ്ഥതയാണിതിനു കാരണമെന്ന് ചിലര്‍ പറയുന്നു.അതേസമയം, ചിലയിടങ്ങളില്‍ മാത്രമാണ് വിളക്കുകള്‍ ഇല്ലാത്തതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.പ്രധാനവഴികളില്‍ പോലും വെളിച്ചമില്ലാത്ത അവസ്ഥയാണ് വൈക്കത്തുള്ളത്.
പുതിയ കൗണ്‍സില്‍ വഴിവിളക്ക് തെളിക്കുന്നതിന് ഫണ്ട് ഒന്നും ചിലവഴിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതി വാങ്ങിയ 43 സോളാര്‍ ലൈറ്റുകളും പ്രധാന റോഡില്‍ സ്ഥാപിച്ച 200 എല്‍ഇഡി ബല്‍ബുകളും രാത്രി തെളിയുന്നില്ല. പലതും കേടായ നിലയിലാണ്. ഈ ലൈയിറ്റുകള്‍ അനര്‍ട്ടാണ് സ്ഥാപിച്ചത്.കെല്‍ട്രോണ്‍ കമ്പനിക്കാണ് റിപ്പറിങ്ങ് ചുമതല.വാരണ്ടിയും നിലവില്‍ ഉണ്ട്. എന്നാല്‍ ലൈറ്റുകള്‍ കേടായ വിവരം പോലുംകെല്‍ട്രോണ്‍ കമ്പനിയെ അറിയിക്കാന്‍ നഗരസഭാ തയ്യാറാതെ കൊടുകാര്യസ്ഥത കാട്ടുന്നതാണ് നഗരം ഇരുട്ടിലാകാനുള്ള കാരണം. കച്ചേരികവലയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായി. ഇതിന്റെ കറണ്ട് ചാര്‍ജ് വ്യാപാരികളും റിപ്പയര്‍ നഗരസഭയുമാണ് ചെയ്തിരുന്നത്. കറണ്ട് ചാര്‍ജ് അടക്കാന്‍ വ്യാപരികള്‍ തയ്യാറായിട്ടും റിപ്പയര്‍ ചെയ്യാന്‍ നഗരസഭ തയ്യാറാകാത്തതിനാല്‍ നഗരത്തിന്റെ ഹൃദയ ഭാഗം ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്.
കേരളത്തിലെ ഏറ്റവും വരുമാനം കുറഞ്ഞ നഗരസഭയാണ് വൈക്കം നഗരസഭ. നഗരത്തില്‍ കറണ്ട് ചാര്‍ജിനത്തില്‍ 2 ലക്ഷത്തി അന്‍പതിനായിരം രൂപയോളം വരുന്നുണ്ട്. ഒരു വര്‍ഷം 30 ലക്ഷം രൂപ ഇതിനായി നീക്കിവേക്കേണ്ടിവരുന്നുണ്ട്.
ഇത് മിതപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതി പ്രകാരം നഗരസഭ 2 ലക്ഷം രൂപയും,സര്‍ക്കാര്‍ 4ലക്ഷം രൂപയും ഉപയോഗിച്ച് നഗരത്തിലെ എല്ലാ ട്രാന്‍ഫോര്‍മറുകളിലും സ്ട്രീറ്റ് മീറ്റര്‍ സ്ഥാപിച്ച് ഉപയോഗിക്കുന്ന കറണ്ടിന് മാത്രം ചാര്‍ജ്ജ് അടക്കുന്നത് കെഎസ്ഇബിയില്‍ ഡെപ്പോസിറ്റും നല്‍കയിട്ടുണ്ട്.
എന്നാല്‍ ഇതുവരെ മീറ്റര്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ഉപയോഗിക്കാത്ത കറണ്ടിന് ചാര്‍ജ് നല്‍കി ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭ ഏറ്റു വാങ്ങുന്നത്.
ചുറ്റുമുള്ള പഞ്ചായത്തുകള്‍ പദ്ധതി നടപ്പാക്കികഴിഞ്ഞിട്ടും നഗരസഭ അനങ്ങാപാറനയമാണ് സ്വീകരിച്ചിരിക്കുന്നത്.കേടായ ലൈറ്റുകള്‍ മാറ്റി നല്‍കുവാന്‍ കമ്പനി തയ്യാറാകുമ്പോഴും ലൈറ്റുകള്‍കേടായ വിവരംപോലും അറിയിക്കാന്‍ നഗരസഭ അധികാരികള്‍ തയ്യാറാകാത്തതില്‍ പ്രതിക്ഷേധം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."