ജലവും വായുവും മണ്ണും നശിപ്പിക്കുന്നതിനെതിരേ കലാകാരന്മാര്‍ പ്രതികരിക്കണം: ഇബ്രാഹിം വെങ്ങര
പയ്യന്നൂര്‍: ശുദ്ധജലവും വായുവും മണ്ണും ജനങ്ങളുടെ അവകാശമാണെന്നും അത് നശിപ്പിക്കുന്നതിനെതിരെ പ്രതികരിക്കേണ്ട കടമ കലാകാരന്മാര്‍ക്കുണ്ടെന്നും നാടകാചാര്യന്‍ ഇബ്രാഹിം വെങ്ങര പറഞ്ഞു. ജനജീവിതം ദുസ്സഹമാകുന്ന നേവല്‍ അക്കാദമിയുടെ മാലിന്യപ്ലാന്റിനെതിരേ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്തില്‍ രാമന്തളി സെന്‍ട്രലില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ പ്ലാന്റ് മൂലമുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. പരിസരവാസികളായ നാട്ടുകാരെ സംരക്ഷിക്കാന്‍ പറ്റാത്തവര്‍ക്ക് എങ്ങിനെ രാജ്യത്തെ സംരക്ഷിക്കാന്‍ പറ്റുമെന്നും അദ്ദേഹം ചോദിച്ചു. ഡോ.രാമന്തളി രവി അധ്യക്ഷനായി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി മോഹനന്‍, ദേവസ്വം എംപ്ലോയീസ് യൂനിയന്‍ നേതാവ് സുകുമാരന്‍, ഡി.വൈ.എഫ്.ഐ നേതാവ് അഡ്വ.പി.സന്തോഷ്, സി. കൃഷ്ണന്‍ എം.എല്‍.എ, ഒ.കെ ശശി, ടി.ഐ മധുസൂദനന്‍, ടി.ഗോവിന്ദന്‍, വി.വി ഷിജു തുടങ്ങിയവര്‍ സത്യാഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രാമന്തളിയില്‍ അനുഭാവപ്രകടനം നടത്തി. ഇന്ന് സമരപ്പന്തലില്‍ ഡി.വൈ.എഫ്.ഐ അനുഭാവ സത്യാഗ്രഹം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."