രാമന്തളി മാലിന്യപ്രശ്നം; നിരാഹാരസമരം 26 ദിവസം പിന്നിട്ടു
പയ്യന്നൂര്‍: രാമന്തളി ജനവാസ കേന്ദ്രത്തിലെ നാവിക അക്കാദമിയുടെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി നടത്തി വരുന്ന അനിശ്ചിതകാല സമരം 26 നാളുകള്‍ പിന്നിട്ടു. സമരപന്തലില്‍ സമരസമിതി വൈസ് ചെയര്മാന് പി.കെ നാരായണന് അനുഷ്ഠിക്കുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
അനിശ്ചിതകാല സമരത്തിനും നിരാഹാരസമരം ചെയ്യുന്ന നാരായണനും അഭിവാദ്യം അര്‍പ്പിക്കാന്‍ ഇന്നലെയും വിവിധ സംഘടനകള്‍ സമരപ്പന്തലിലെത്തി. രാവിലെ യോഗക്ഷേമസഭ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി.
ജില്ലാ പ്രസിഡന്റ് ദാമോദരന്‍, ടി.സി മാധവന് നമ്പൂതിരി, ഉണ്ണികൃഷ്ണന് നമ്പൂതിരി, നാരായണന് നമ്പൂതിരി, ഹരിനമ്പൂതിരി, സുനില്‍ രാമന്തളി, കെ.വി അനൂപ് സംസാരിച്ചു. നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗ്രീന്‍സ് സംഘടനയുടെ പ്രതിനിധികളായ രാജു മണത്തേട്ടി, ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ പന്തലില്‍ ഏകദിന ഉപവാസം നടത്തി. എന്‍.ജി.ഒ അസോസിയേഷന് നേതാവ് നാരായണന് മനിയേരി പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. മാലിന്യ പ്രശ്നം അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് രാത്രി ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രാമന്തളി സെന്ററിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."