പേടിക്കിടയിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രണ്ട് സുഖപ്രസവം
പേരാമ്പ്ര: നിപാ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ രോഗികളും ഡോക്ടര്‍മാരും കുറഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ രണ്ട് സുഖപ്രസവം. കഴിഞ്ഞ രണ്ടുദിവസം മുന്‍പുവരെ ആയിരത്തോളം രോഗികള്‍ ഒ.പിയിലും നാന്നൂറോളം രോഗികള്‍ ചികിത്സയില്‍ ബെഡിലും ചികിത്സയിലുണ്ടായിരുന്ന ഇവിടെ പനിമരണത്തെ തുടര്‍ന്ന് ഹര്‍ത്താല്‍ പ്രതീതിയായിരുന്നു. രോഗികള്‍ ഭീതികാരണം ആശുപത്രിയില്‍ വരാതായതും ഡോക്ടര്‍മാര്‍ അവധിയെടുത്തതും താലൂക്ക് ആശുപത്രിയിലെ സേവനങ്ങളെ നിര്‍ജീവമാക്കി. ഇതിനിടെയാണ് വെള്ളിയാഴ്ച ഗൈനക്കോളജി വിഭാഗത്തില്‍ രണ്ടു സുഖപ്രസവം നടന്നത്.
ചെറുവണ്ണൂര്‍, ചക്കിട്ടപാറ സ്വദേശിനികളാണ് കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചത്. ആശുപത്രിയില്‍ ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരി ലിനി സജീഷിന്റെ ജീവത്യാഗത്തോടെ ഭീതിയിലാണ് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും കഴിയുന്നത്. ഡോക്ടര്‍മാര്‍ ഇല്ലാതെയും രോഗികള്‍ ആശുപത്രിയില്‍ വരാത്ത സ്ഥിതിയും നിലനില്‍ക്കെയാണ് ധൈര്യസമേതം രണ്ടു ഗര്‍ഭിണികള്‍ ഇവിടെ പ്രസവത്തിനായി എത്തിയത്. നേരത്തെ ഗൈനക്കോളജിയില്‍ ചികിത്സ തേടിയവരാണ് ഇരുവരും.
അതേസമയം ആശുപത്രി സന്ദര്‍ശിക്കാനോ ജീവനക്കാരെ ആശ്വസിപ്പിക്കാനോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലം എം.എല്‍.എയായ മന്ത്രിയോ ആരോഗ്യ വകുപ്പ് മന്ത്രിയോ എത്താത്തതില്‍ കടുത്ത പ്രതിഷേധവും ജീവനക്കാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."