പുളിമ്പറമ്പിനെ പ്ലാസ്റ്റിക് വിമുക്ത വാര്‍ഡാക്കി മാറ്റും
പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത വാര്‍ഡാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
തളിപ്പറമ്പ്: 'നമ്മുടെ നാട് സുന്ദര നഗരം' എന്ന സന്ദേശമുയര്‍ത്തി തളിപ്പറമ്പ് നഗരസഭയിലെ 33ാം വാര്‍ഡ് പുളിമ്പറമ്പിനെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്ത വാര്‍ഡാക്കി മാറ്റുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി കഴിഞ്ഞ 22ന് വിളിച്ചുചേര്‍ത്ത നാട്ടുകാരുടെ യോഗത്തിലാണ് പുളിമ്പറമ്പിനെ പ്ലാസ്റ്റിക്ക് വിമുക്ത വാര്‍ഡാക്കി മാറ്റുന്നതിനുള്ള തീരുമാനമെടുത്തത്. ഇന്നലെ ഇവിടെയുള്ള ഓവുചാലുകള്‍ വൃത്തിയാക്കി.
വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഓടകളില്‍ തള്ളുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വാര്‍ഡ് കൗണ്‍സിലര്‍ വി.വി കുഞ്ഞിരാമന് പറഞ്ഞു. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഇന്ന് നഗരസഭയിലെ ശുചീകരണ വിഭാഗത്തെ ഏല്‍പ്പിക്കും. ഭാവിയില്‍ വീടുകളില്‍ നിന്നും ശുചീകരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നേരിട്ട് സംഭരിച്ച് റീസൈക്ലിങ്ങ് യൂനിറ്റില്‍ എത്തിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും രാഷ്ട്രീയ-സാംസ്കാരിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ വി.വി കുഞ്ഞിരാമന്, എം. രഘുനാഥന്, കെ.എ സന്തോഷ്, പി.കെ രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."