ചേംബര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ വിതരണം ചെയ്തു. പ്രസിഡന്റ് സി.വി ദീപക് അധ്യക്ഷനായി.
മികച്ച വ്യവസായകനുള്ള അവര്‍ഡ് പ്ലാന്ററായ വിനില്‍ വര്‍ഗീസിനും മികച്ച വ്യാപാരിക്കുള്ള അവാര്‍ഡ് ടി.പി സഹദേവനും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ടി.വി ഇസ്മാഈലിനും മന്ത്രി വിതരണം ചെയ്തു. വിദേശത്ത് വ്യാപാര രംഗങ്ങളില്‍ മികവു തെളിയിച്ചവരായ അബ്ദുല്‍ ലത്തീഫ്, എം മുസ്തഫ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പരീക്ഷകളിലും കലാകായിക മത്സരങ്ങളിലും മികച്ച വിജയം നേടിയ ചേംബര്‍ അംഗങ്ങളുടെ മക്കളെയും ചടങ്ങില്‍ അനുമോദിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വിശിഷ്ടാതിഥിയായി. ചേംബര്‍ ഭാരവാഹികളായ മാത്യു സാമുവല്‍, സച്ചിന്‍ സൂര്യകാന്ത്, സി അനില്‍കുമാര്‍, പി
ഷാഹിന്‍, കെ.വി ഹനീഷ്, മുന്‍ ഭാരവാഹികളായ സുശീല്‍ ആരോണ്‍, കെ വിനോദ് നാരായണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."