HOME
DETAILS

കാടിനെ തൊട്ടറിഞ്ഞ്

  
backup
May 27 2018 | 03:05 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d

ഒരാഴ്ച മുന്‍പാണ് സുഹൃത്തും പറമ്പിക്കുളം വന്യജീവി സങ്കേതത്തിലെ ക്ലര്‍ക്കുമായ മന്‍സൂര്‍ ഭായിയുടെ വിളിയെത്തിയത്, പറമ്പിക്കുളത്തേക്ക് പോരുന്നോ എന്നും ചോദിച്ച്. സമയം ഒത്തുവന്ന ബുധനാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെ സുഹൃത്ത് ഫാസിലിനൊപ്പം പെരിന്തല്‍മണ്ണയില്‍നിന്ന് പാലക്കാട്ടേക്കു തിരിച്ചു. ഏഴരയോടെ പാലക്കാട്ടെത്തി അവിടെനിന്നു ലഘുഭക്ഷണം കഴിച്ച് 8.10ഓടെ പറമ്പിക്കുളത്തേക്കുള്ള ആനവണ്ടിയില്‍ കയറി. യാത്രയിലുടനീളം ഒട്ടേറെ മനോഹരമായ കാഴ്ചകള്‍. പൊള്ളാച്ചി കഴിഞ്ഞതോടെ വഴിയരികിലെല്ലാം പുളിമരങ്ങള്‍ നിരനിരയായി പൂത്തുനില്‍ക്കുന്നതു കാണാന്‍ അതിമനോഹരമാണ്. ഇവിടെനിന്നാണത്രെ നമ്മുടെ നാട്ടിലേക്കൊക്കെ പുളിയെത്തുന്നത്.

മൂന്നു മണിക്കൂര്‍ യാത്രചെയ്ത് 11.30ഓടെ ഞങ്ങള്‍ തൂണക്കടവിലെത്തി. അവിടെ ഞങ്ങളെയും കാത്ത് മന്‍സൂര്‍ നില്‍പ്പുണ്ടായിരുന്നു. സ്വപ്നം പോല്‍ സുന്ദരമായ കാഴ്ചകള്‍. തലേ ദിവസത്തെ മഴകാരണം നല്ല തണുപ്പുണ്ടായിരുന്നു. മുളയുടെ ഏറുമാടത്തില്‍ താമസിക്കുക, ബാംബു റാഫ്റ്റിങ്, ചരിത്രമുറങ്ങുന്ന ഭീമാകാരമായ കന്നിമാര തേക്ക്, വിശാലമായ അണക്കെട്ട്, വനത്തിലൂടെയുള്ള രാത്രി സവാരി, ഗോത്രനൃത്തം തുടങ്ങി ഒട്ടേറെ മനോഹരമായ കാഴ്ചകളാണവിടെ ഞങ്ങളെ കാത്തിരിക്കുന്നത്. തൂണക്കടവ് എന്ന പേരില്‍ അറിയപ്പെടുന്ന പറമ്പിക്കുളം ഡാമിന് ഇതര ഡാമുകളില്‍നിന്നു വ്യത്യസ്തമായ ഒരു പ്രത്യേകതയുണ്ട്. മലകള്‍ തുരന്ന് രണ്ട് ഡാമുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട് എന്നതാണ് ആ വ്യത്യാസം. ശിരുവാണി ഡാം പോലെ തന്നെ ഡാം മുഴുവന്‍ കേരളത്തില്‍ ആണെങ്കിലും വെള്ളം മുഴുവന്‍ തമിഴ്‌നാടിനു തന്നെയാണ്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കിലാണു പ്രകൃതിരമണീയമായ പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വളരെ വിശാലമായി നിറഞ്ഞുനില്‍ക്കുന്ന വനമേഖലയാണിത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മധുവിധു യാത്രക്കും പറ്റിയ മനോഹരമായ സ്ഥലം.
ഉച്ചയ്ക്ക് ഡാം മീനും ചോറും കഴിച്ചു കുറച്ചുനേരം വിശ്രമിച്ചു നേരെ തൂണക്കടവ് ഡാമിനടുത്തേക്കു പോയി. ഇവിടെനിന്നുള്ള വെള്ളം ഇപ്പോഴും തമിഴ്‌നാടാണു കൊണ്ടുപോകുന്നത്. സുന്‍ഗം വനത്തില്‍ അവരുടെ ഒരു ഓഫിസും പ്രവര്‍ത്തിക്കുന്നുണ്ട്. കാട്ടില്‍ തടാകക്കരയില്‍ തേക്കുമരങ്ങള്‍ക്കു നടുവില്‍ കെട്ടിപ്പൊക്കിയ ഹൃദയഹാരിയായ മുളസൗധം. ഈ കാഴ്ച പുറത്തുനിന്നു കാണാന്‍ തന്നെ ബഹുരസമാണ്. കുറച്ചുസമയം പുറത്തു ചെലവഴിച്ച ശേഷം വനം വകുപ്പിന്റെ വാഹനമെത്തി. വനം വകുപ്പിന്റെ വാഹനങ്ങളിലെല്ലാം അവിടത്തെ കോളനിയിലെ ആദിവാസി യുവാക്കളാണ് ഡ്രൈവറായും ഗൈഡായും സഞ്ചാരികളെ നയിക്കുന്നത്.
ഇവിടെനിന്ന് ആറ് കിലോമീറ്റര്‍ യാത്ര ചെയ്ത് കന്നിമരത്തേക്കിടനടുത്തി. ലോകത്തെ ഏറ്റവും വലിയ, നൂറ്റാണ്ടിന്റെ കഥകള്‍ പറയുന്ന തേക്ക്. ഒട്ടേറെ ചരിത്രങ്ങള്‍ ഈ തേക്കിനു നമ്മോട് പറയാനുണ്ട്. 465 വര്‍ഷം പഴക്കമുണ്ട് കന്നിമരത്തേക്കിന്. പ്രകൃതിയിലേക്ക് അലിഞ്ഞുചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇതിലും മനോഹരമായ കാട് വേറെയില്ല... നിരവധി രാത്രി താമസ പാക്കേജുകള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ടിവിടെ സഞ്ചാരികള്‍ക്കായി. അതില്‍ ടെന്റ് പാക്കേജ് ഏറ്റവും നല്ലതായി തോന്നി. രാത്രി സവാരിയിലൂടെ പുലിയടക്കമുള്ള വന്യമൃഗങ്ങളെ കാണാന്‍ സാധ്യത കൂടുതലാണ് ഈ പാക്കേജില്‍.
ഇവിടെനിന്നു നേരെ ബാംബു റാഫ്റ്റിങ്ങിനടുത്തേക്കു തിരിച്ചു. അവിടെ കണ്ട കാഴ്ചകള്‍ വിസ്മയിപ്പിക്കുന്നതായിരുന്നു. വാക്കുകള്‍ക്കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര മനോഹരമായ സ്ഥലം. ഏതൊരു സഞ്ചാരിയും ഇവിടം ഇഷ്ടപ്പെടുമെന്ന് ഉറപ്പ്. ബാംബു റാഫ്റ്റിങ്ങില്‍ ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കളടക്കം പതിമൂന്നു പേര്‍ കയറി. നാലുപേരാണ് ബാംബു തുഴയുന്നത്. ഇവരും ഇവിടത്തെ ആദിവാസി കോളനിയിലുള്ളവരാണ്. മനോഹരമായ കാനനക്കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നതിനിടക്ക് ഇവിടത്തെ പല കഥകളും അവര്‍ പറഞ്ഞുതന്നു. 1,438 മീറ്റര്‍ ഉയരമുള്ള കരിമല ഗോപുരവും ഇവിടെനിന്നു കാണാം.
തലേ ദിവസത്തെ നല്ല മഴ കാരണം കാട്ടുദൃശ്യങ്ങള്‍ കാണാന്‍ പ്രത്യേക സുഖം തോന്നി. മനസില്‍ കുളിര് കോരിയിടുന്ന പച്ച പുതച്ച കാഴ്ചകള്‍. പലതവണ കാട് കയറിയാലും മടുപ്പു തോന്നാത്തത് അതു കൊണ്ടാവാം. പച്ചപ്പിനെ പ്രണയിക്കാന്‍ പ്രലോഭിപ്പിക്കുന്ന ദൃശ്യങ്ങളാണെങ്ങും. കനത്ത മഴ ഞങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു, എന്നാല്‍ ഫോറസ്റ്റ് ഗാര്‍ഡ് രമേശന്റെ മഴയൊന്നും പെയ്യത്തില്ല എന്ന ചിരിയോടെയുള്ള വാക്ക് കേട്ടപ്പോള്‍ സമാധാനമായി.
കൂട്ടമായി മേയുന്ന ആനക്കൂട്ടങ്ങള്‍, പീലി നിവര്‍ത്തിയാടുന്ന മയിലുകള്‍, പാതയോരത്തെ പുല്‍മേടുകളില്‍ തുള്ളിച്ചാടുന്ന മാന്‍പേടകള്‍, റോഡിലാകെ സഞ്ചാരികളെ വരവേല്‍ക്കുന്ന വാനരപ്പടയും പക്ഷികളും പൂമ്പാറ്റകളും... അങ്ങനെ അങ്ങനെ നിരവധിയായ കാഴ്ചകള്‍. രാത്രി ഏഴു മണിയോടെ കോളനിയിലുള്ള പത്തോളം സ്ത്രീകളുടെ നൃത്തം. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അതിനൊപ്പം ഉടുക്കിലുള്ള കൊട്ടിനൊപ്പമുള്ള നൃത്തച്ചുവട് മനോഹരമായിരുന്നു. അര മണിക്കൂര്‍ ഇവിടെ വനത്തിലൂടെ കാടറിഞ്ഞുള്ള യാത്ര അനുഭവിക്കേണ്ടതു തന്നെയാണ്. കടുവയെ കണ്ടില്ലെങ്കിലും കാട്ടുപോത്ത്, ആന, കാട്ടുപന്നി, മാന്‍, മയില്‍, മലയണ്ണാന്‍, വരയന്‍പുലി തുടങ്ങിയ മൃഗങ്ങളെ കാണാന്‍ സാധിച്ചു. മൃഗങ്ങളുടെ അനക്കം കണ്ടാല്‍ ഗൈഡുമാര്‍ ടോര്‍ച്ചടിച്ചു തരും. ഉടന്‍ തന്നെ സഞ്ചാരികളുടെ മൊബൈല്‍ ഫ്‌ളാഷുകള്‍ മിന്നിത്തുടങ്ങും. ഒരുപക്ഷേ ഇവിടെ ഏറ്റവും കൂടുതലുള്ളത് കാട്ടുപോത്തായിരിക്കും. കാട്ടുപോത്തിന്റെ സങ്കേതം എന്നു വേണമെങ്കില്‍ ഇതിനെ വിളിക്കാം. അര മണിക്കൂറോളം സഞ്ചരിച്ചു താമസമുറിയിലെത്തി. രാത്രിയില്‍ ചപ്പാത്തിയും നല്ല എരിവുള്ള ചിക്കന്‍ കറിയും ഞങ്ങള്‍ക്കായി മുരുകന്‍ തയാറാക്കിയിരുന്നു. ഭക്ഷണം കഴിച്ച് അന്നെടുത്ത ഫോട്ടോകളും നോക്കി കുറേ സംസാരിച്ചു നന്നായൊന്ന് ഉറങ്ങി.

പുലര്‍ച്ചെ അഞ്ചരയോടെ എണീറ്റു പ്രാഥമിക കര്‍മങ്ങളെല്ലാം കഴിഞ്ഞ് മന്‍സൂറിനൊപ്പം കാടിലൂടെ നടക്കാനിറങ്ങി. ശുദ്ധവായു ശ്വസിച്ച്, പരന്നുകിടക്കുന്ന പച്ചയില്‍ കുളിച്ച കാട്ടിലൂടെ, കിളികളുടെ ഇമ്പമാര്‍ന്ന ശബ്ദവും മലമുകളില്‍നിന്ന് വെള്ളമൊഴുകുന്നതിന്റെ കളകളാരവവും കേട്ട്, തണുത്ത കാറ്റും നിറയെ കണ്‍കുളിര്‍മയേകുന്ന കാഴ്ചകളും അനുഭവിച്ച്, കോടയില്‍ കുളിച്ചുനില്‍ക്കുന്ന മലനിരകളും കണ്ട് മൂന്ന് കിലോ മീറ്റര്‍ നടന്നു. എട്ടു മണിയോടെ സര്‍പ്രൈസായി മുരുകന്‍ കഞ്ഞിയും പയറും തക്കാള്ളി ചമ്മന്തിയുമാണ് ഒരുക്കിയത്. ആദ്യം കണ്ടപ്പോള്‍ ഇത്തിരി പ്രയാസം തോന്നിയെങ്കിലും കുടിച്ചുതുടങ്ങിയപ്പോള്‍ വല്ലാത്ത രുചി. കഞ്ഞി കുടിച്ചു തിരികെ വീട്ടിലേക്കുള്ള ഒരുക്കമായി. ബാഗെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരോടും ഗൈഡുമാരോടും യാത്ര പറഞ്ഞ് തമിഴ്‌നാട് ബസില്‍ പൊള്ളാച്ചിയിലേക്ക്. ബസിലിരിക്കുമ്പോള്‍ മനസില്‍ നിറയെ കാടും കാട്ടിലെ കാഴ്ചകളും ഓടിയെത്തി. ആദിവാസി നൃത്തങ്ങളും ബാംബു റാഫ്റ്റിങ്ങും കന്നിമരത്തേക്കും അതിരാവിലെ നടത്തിയ യാത്രയും മികച്ചൊരു അനുഭവമായി ഞങ്ങള്‍ക്കൊപ്പം പോന്നു. വീണ്ടും വീണ്ടും കാട് ഞങ്ങളെ തിരികെ വിളിക്കുന്നതു പോലെ തോന്നി.


ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ താലൂക്കില്‍ ആണ് പറമ്പിക്കുളം സ്ഥിതി ചെയ്യുന്നത്, 1971ല്‍ സ്ഥാപിതമായ പറമ്പിക്കുളം വൈല്‍ഡ് ലൈഫ് സാങ്ച്വറി 2010ല്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശാണ് ടൈഗര്‍ റിസര്‍വ് ആയി പ്രഖ്യാപിച്ചത്. കേരളത്തിലെ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള പശ്ചിമ മലനിരകളില്‍ ഉള്‍പ്പെട്ട പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ വലിപ്പം 643.66 സ്‌ക്വയര്‍ കിലോമീറ്റര്‍ ആണ്. പറമ്പിക്കുളം, തൂണക്കടവ്, പെരുവരിപ്പള്ളം എന്നീ മൂന്ന് ഡാമുകള്‍ ആണ് ഇവിടെയുള്ളത്. എന്നാല്‍ ഈ ഡാമിന്റെയൊക്കെ കൈവശാവകാശം പഴയ കരാര്‍ അനുസരിച്ച് തമിഴ്‌നാടിനാണ്. അവര്‍ ഇവിടെനിന്നുള്ള വെള്ളം തുരങ്കം വഴി ആളിയാറിലേക്കു കൊണ്ടുപോകുന്നു.
കരാര്‍ കഴിഞ്ഞ് 27 വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും കരാര്‍ പുതിക്കിയിട്ടില്ല. കാടര്‍, മലസര്‍, മുദുവാസ്, മലമലസര്‍ എന്നീ ആദിവാസി ഗോത്രവിഭാഗങ്ങളും കരിയാര്‍കുറ്റി, സംഗം കോളനി, കടവ് കോളനി, പൂപ്പാറ, എര്‍ത്ത് ഡാം കോളനി, കടവ് കോളനി എന്നീ ആദിവാസി കോളനികളുമാണ് പറമ്പികുളത്തുള്ളത്. അതുകൂടാതെ ലോകപ്രശസ്തമായ പറമ്പിക്കുളം ട്രാം ഇവിടെയാണ്.


നിങ്ങള്‍ക്കും അനുഭവിച്ചറിയാം 


കാടിനെ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിളിക്കാം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണു യാത്രയ്ക്കു പറ്റിയ നല്ല സമയം. വിവിധ തരം പാക്കേജുകള്‍ ലഭ്യമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രം പോകുക. നമ്പര്‍: 9442201690, 9442201691.
ബസ് സമയം: പാലക്കാട്ടുനിന്നു രാവിലെ എട്ടു മണിക്ക് പറമ്പിക്കുളത്തേക്ക്. തിരികെ തൂണക്കടവില്‍നിന്ന് രാവിലെ ഒന്‍പതു മണിക്ക് പൊള്ളാച്ചിയിലേക്ക് തമിഴ്‌നാട് ബസുണ്ട്. പൊള്ളാച്ചിയില്‍നിന്ന് മിക്ക സമയങ്ങളിലും പാലക്കാട്ടേക്കും ബസ് ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  15 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  15 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  15 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  15 days ago