രണ്ട് തണ്ണിമത്തന്റെ വില ഇരുപത് ലക്ഷം; ഞെട്ടേണ്ട ഇത് ജപ്പാനിലാണ്
റിയാദ്: നോമ്പ് കാലത്ത് പ്രത്യേകിച്ച് ചൂടുള്ള നോമ്പ് കാലത്തെ പ്രധാന വിഭവങ്ങളിലൊന്നാണ് തണ്ണിമത്തന്. നാട്ടിലും മറുനാട്ടിലും നോമ്പ് തുറക്കാന്‍ സമയത്തും ചുടുകാലത്തും ഇവന് പ്രിയന് തന്നെ. എന്നാല്‍, നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടു വരുന്ന തണ്ണിമത്തന് ജപ്പാനില്‍ ലഭിച്ച വില കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ജപ്പാനിലെ ഒരു ജോഡി യുബാരി തണ്ണിമത്തന് 29,300 യു എസ് ഡോളര്‍ അഥവാ 19,84,538 ഇന്ത്യന്‍ രൂപയാണത്രെ വില.
സീസണല്‍ പഴവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി ഒരു കടയുടമ ചെയ്ത പരിപാടിയാണിത്. ഇവിടെ ഇത്തരത്തിലുള്ള ആകര്‍ഷകമായ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതും സമൂഹത്തിലെ ഉയര്‍ച്ച കാണിക്കുന്നതിനായി ഇത്തരത്തില്‍ പഴങ്ങള്‍ വാങ്ങുന്നതും സാധാരണമാണത്രെ. ജപ്പാനിലെ സപ്പോറോ സെന്‍ട്രല്‍ മൊത്തക്കച്ചവട കേന്ദ്രത്തിലാണ് സംഭവം. ഈ ഇനത്തിലെ സീസണിലെ ആദ്യ പഴമാണത്രെ ഇത്. ഏകദേശം ജപ്പാനില്‍ ഒരു കാര്‍ വാങ്ങാന്‍ മാത്രം മതിയാകുന്ന 3.2 മില്യണ്‍ യെന്‍ ആണ് ഇതിന്റെ വിലയായി ഇട്ടിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പുണ്ടായിരുന്ന മൂന്നു മില്യണ്‍ യെനിന്റെ കച്ചവടമാണ് ഈ വര്‍ഷം ഈ പഴം തകര്‍ത്തത്.
മെയ് മാസത്തോടെ സൂര്യപ്രകാശം ഏറെക്കാലം നീണ്ടു നിന്നതിനാല്‍ യുബാരി തണ്ണിമത്തന് ഈ വര്‍ഷം നന്നായി വളരുന്നുവെന്നു മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥന് തത്സുറോ ഷിബുദ പറഞ്ഞു. യോര്ബറി തണ്ണിമത്തന് ജപ്പാനിലെ ഒരു നല്ല വീഞ്ഞായി പരിഗണിക്കപ്പെടുന്നു, അതുകൊണ്ട് തന്നെ പലരും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമുള്ള സമ്മാനമായി ഇത് വാങ്ങി നല്‍കാറുമുണ്ട്. നല്ലയിനം യുബാരി തണ്ണിമത്തന് അന്‍പത് ഡോളര്‍ (3386 രൂപ) മുതല്‍ നൂറ് ഡോളര്‍ (6773 രൂപ) വരെയാണ് വില. സാധാരണ ഫലം പോലും ജപ്പാനില്‍ താരതമ്യേന ചിലവേറിയതാണ്, ഒരു ആപ്പിളിന് ഏകദേശം 3 ഡോളര്‍ അഥവാ 203 രൂപയോളം വില വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."