HOME
DETAILS

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നു

  
backup
May 27 2018 | 03:05 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d-6


മുക്കം: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കാരശ്ശേരി പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച് വാര്‍ഡ് കേന്ദ്രങ്ങളില്‍ വിപുലമായ യോഗം ചേരാനും ശുചീകരണ പ്രവൃത്തികളും ഉറവിട നശീകരണവും ബോധവല്‍ക്കരണവും ശക്തമാക്കാനും ജൂണ്‍ മൂന്നിന് പഞ്ചായത്ത് തലത്തില്‍ ഡ്രൈഡേ ആചരിക്കാനും തീരുമാനിച്ചു. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ നാളെ രാവിലെ 10ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ വീണ്ടും യോഗം ചേരാനും തീരുമാനമായി.
പഞ്ചായത്ത് ഓഫിസില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. മുന്‍ പ്രസിഡന്റുമാരായ ടി. വിശ്വനാഥന്‍, റീനാ പ്രകാശ്, വൈസ് പ്രസിഡന്റ് വി.പി ജമീല, സ്ഥിരംസമിതി അധ്യക്ഷന്മാരായ അബ്ദുല്ല കുമാരനെല്ലൂര്‍, സജി തോമസ്, അംഗങ്ങളായ സവാദ് ഇബ്രാഹിം, എം.ടി അശ്‌റഫ്, രമ്യ കൂവ്വപാറ, ജി. അബ്ദുല്‍ അക്ബര്‍, സുനില, കെ.പി അയിഷലത, എന്‍.കെ അന്‍വര്‍, ശിഹാബുദ്ദീന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഷാജി, എം. സത്യന്‍, കെ.സി ആലി, ഷാജികുമാര്‍, കെ. കോയ, സന്തോഷ് ജോണ്‍, റഷീഫ്, പഞ്ചായത്ത് സെക്രട്ടറി സി.ഇ സുരേഷ് ബാബു, മെഡിക്കല്‍ ഓഫിസര്‍മാരായ മനുലാല്‍, മുജീബ്‌റഹ്മാന്‍, അഭയ്‌ദേവ് സംബന്ധിച്ചു.
കൂടരഞ്ഞി: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കൂടരഞ്ഞി പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നത് തടയുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വാര്‍ഡുതലങ്ങളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നിയമ വിധേയമല്ലാത്ത കോഴിഫാം, പന്നി ഫാം എന്നിവിടങ്ങളില്‍ പരിശോധന നടത്തി നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷയായി.
വി.എ നസീര്‍, സണ്ണി പെരുകിലംതറപ്പില്‍, മേരി തങ്കച്ചന്‍, ഏലിയാമ്മ ഇടമുളയില്‍, തോമസ് മാത്യു, ജിജി കട്ടക്കയം, ജോസ് പള്ളിക്കുന്നേല്‍, ഷമിന കട്ടിലകണ്ടി, തങ്കപ്പന്‍ മാസ്റ്റര്‍, റെജി ജോണ്‍, കെ.വി ജോസ്, വിജയന്‍, മുഹമ്മദ് പാതിപറമ്പില്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago