പാവറട്ടി: കുടിവെള്ളത്തിന് മൂന്‍തൂക്കം
പാവറട്ടി: കുടിവെള്ളത്തിന് മൂന്‍തൂക്കം നല്കി പാവറട്ടി പഞ്ചായത്തില്‍ ബജറ്റ് അവതരിപ്പിച്ചു. രണ്ടുകോടിയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. പെരിങ്ങാട് പുഴയില്‍ തടയണകെട്ടി മിനി ചെക്ക് ഡാം നിര്‍മിക്കുന്നതിന് ഒരുകോടി രൂപ വകയിരുത്തി.
ഉല്പാദനം, ഭവനനിര്‍മാണം, ആരോഗ്യം, അടിസ്ഥാനവികസനം എന്നിവയ്ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. 14.98 കോടിരൂപ വരവും 14.42 കോടി ചെലവും 56.40 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മിനിലിയോ അവതരിപ്പിച്ചു. പ്രസിഡന്റ് എന്‍.പി ഖാദര്‍മോന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അവതരിപ്പിച്ച ബജറ്റില്‍ പ്രസിഡന്റായ തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞുവെന്ന ആരോപണവുമായി എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
പെരിങ്ങാട് പുഴയില്‍ ഒരുകോടി രൂപ ചെലവില്‍ ചെക്ക് ഡാം നിര്‍മിക്കുന്ന പദ്ധതി അഴിമതിക്ക് മുന്‍തൂക്കം നല്‍കുന്നതിന് തുല്യമാണെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിക്കുന്നതുപോലെ ബജറ്റുമായി തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാ മെമ്പര്‍മാര്‍ക്കും ഒപ്പിട്ട പൂര്‍ണ ബജറ്റുരേഖ രണ്ട് ദിവസംമുന്പ് നല്‍കിയതാണെന്നും പ്രസിഡന്റ് എന്‍.പി ഖാദര്‍മോന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."