ചക്കയെ ജനകീയമാക്കിയ നാല് വയനാട്ടുകാര്‍ക്ക് സര്‍ക്കാരിന്റെ ആദരം
കല്‍പ്പറ്റ: ചക്കയെ ജനകീയമാക്കിയതിന് നാലു വയനാട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം.
ചക്കയുടെ ഗുണമേന്മകളും ചക്ക ഉല്പന്നങ്ങളും വിവിധ രംഗങ്ങളില്‍ പ്രോത്സാഹിച്ചതിനാണ് നാല് വയനാട്ടുക്കാരടക്കം 23 പേരെ തൃശൂരില്‍ വെച്ച് സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചത്. സംസ്ഥാന ഫലമായി ഉയര്‍ത്തപ്പെട്ട ചക്കയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പിന്റെ കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് ഈ അംഗീകാരം നല്‍കിയത്.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്, തൃക്കൈപ്പറ്റ ഉറവ് നാടന്‍ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ട്രസ്റ്റിയും, പത്രപ്രവര്‍ത്തകനും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതി അംഗവുമായ സി.ഡി സുനീഷ്, ചക്ക പ്രചാരകയും പരിശീലകയുമായ പത്മിനി ശിവദാസ്, മീനങ്ങാടി അന്ന ഫുഡ്സ് ചക്ക സംസ്കരണ കേന്ദ്രത്തിന്റെ സംരംഭകന് പി.ജെ ജോണ്സന് എന്നിവരാണ് വയനാട്ടില്‍ നിന്നും അംഗീകാരത്തിന് അര്‍ഹരായത്. സംസ്ഥാന മന്ത്രിസഭയുടെ രïാം വാര്‍ഷികത്തോട് അനുബഡിച്ച് തൃശൂരില്‍ നടന്ന സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
കൃഷി മന്ത്രി അഡ്വ. വി.എസ് സുനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."