ഇ-പോസ് മെഷീന്‍ പരാതികള്‍ വിട്ടൊഴിയുന്നില്ല
മേപ്പാടി: റേഷന്‍ കടകളില്‍ തട്ടിപ്പും പൂഴ്ത്തിവെയ്പും തടയുന്നതിനും റേഷന്‍ വിതരണം കാര്യക്ഷമമാക്കുന്നതിനുമായി സ്ഥാപിച്ച ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരക്കെ പരാതി.
ഗുണഭോക്താക്കളുടെ വിരലടയാളം ഇ-പോസ് മെഷീനില്‍ എല്ലായിപോഴും പതിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. ചില വ്യക്തികളുടെ ഇരു കൈകളിലേയും മുഴുവന്‍ വിരലുകളും പതിച്ചാല്‍ പോലും മെഷീനില്‍ വിരലടയാളം രേഖപെടുത്തുന്നല്ലെന്നാണ് ആക്ഷേപം. വിരലടയാളം പതിയാത്തവര്‍ ആധാര്‍ കാര്‍ഡാണ് ഹാജരാക്കേïത്. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് റേഷന്‍ വിതരണം ലഭിക്കുന്നതിന് തടസമാവുകയാണ് താറുമാറാക്കുന്നു. ആദിവാസി മേഖലയിലെ കാര്‍ഡുടമകള്‍ക്കാണ് ഇത്തരം കൂടുതല്‍ പരാതി. സംസ്ഥാനത്ത് ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായാണ് പതിനാലായിരത്തോളം കടകളില്‍ ഇ-പോസ് മെഷീന്‍ സ്ഥാപിച്ചത് പുതിയ രീതി കൊïുവന്നപ്പോള്‍ സ്വാഭാവികമായും ഉïാകുന്ന പ്രശ്‌നങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം.
റേഷന്‍ സംവിധാനത്തിലെ തട്ടിപ്പ് തടയുന്നതിനും അര്‍ഹരായവര്‍ക്ക് മാത്രം റേഷന്‍ സാധനങ്ങള്‍ നല്‍കുന്നതിനുമാണ് സര്‍ക്കാരിന്റെ സംരംഭമായ ഇ-പോസ് നടപ്പിക്കിയത് ഒരു കുടുംബത്തിലെ ഒരംഗം നേരിട്ടെത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിരലടയാളം മെഷീനില്‍ രേഖപ്പെടുത്തണം. ഇത് അനര്‍ഹര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുന്നതിനും കടകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പുകള്‍ക്കും അവസാനമാകുമെന്നും സര്‍ക്കാര്‍ പറയുന്നുത്. അതേസമയം ഇ-പോസ് മെഷിനിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയില്ലെങ്കില്‍ ആദിവാസികള്‍ അടക്കം നിരവധി പേര്‍ക്ക് റേഷന്‍ മുടക്കുന്ന സാഹചര്യം ഉïാകും.ജില്ലയോട് കാണിക്കുന്നത്
അവഗണന: ഉദ്യോഗാര്‍ഥികള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."