HOME
DETAILS
MAL
പെരിയാറിലെ മലിനീകരണം: പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സബ്മിഷന്
backup
June 30 2016 | 08:06 AM
ആലുവ: അനധികൃത മണല്‍ വാരലും, വനനശീകരണവും, പരിസ്ഥിതി മലിനീകരണവും, ഫാക്ടറികളില്‍ നിന്നുമുള്ള പൂര്‍ണ്ണമായി ട്രീറ്റ് ചെയ്യാത്ത വെള്ളം ഒഴുക്കുന്നതു മൂലം പെരിയാറിലെ മലിനീകരണം വര്‍ധിച്ചു വരുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപെട്ട് സബ്മിഷന്.
ഇതിനായി പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ മോനിട്ടറിംഗ് സംവിധാനം ഊര്‍ജ്ജിതപ്പെടുത്തണമെന്നും, ജുഡീഷ്യല്‍ അധികാരമുള്ള പെരിയാര്‍ റിവര്‍ അതോറിറ്റി രൂപീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. പെരിയാറിന്റെ മലിനീകരണം വളരെ ഗൗരവമുള്ള കാര്യമാണെന്നും ഈ മലിനീകരണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സബ്മിഷനു മറുപടി ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."