HOME
DETAILS
MAL
'വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച് പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്യണം'
backup
March 26 2017 | 21:03 PM
പള്ളിക്കല്‍: പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ അപമാനിച്ച് പോസ്റ്റര്‍ പതിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പള്ളിക്കല്‍ പഞ്ചായത്ത് മുസ്ലിം ലീഗ്,യൂത്ത് ലീഗ് കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. പള്ളിക്കല്‍ ബസാറില്‍ പൊതുസ്ഥലം കൈയേറി മത്സ്യക്കച്ചവടം നടത്തിയവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും കൈയേറ്റ സ്ഥലത്ത് കഴിഞ്ഞ ദിവസം മാര്‍ക്കറ്റിന് വേണ്ടി ഷെഡ് കെട്ടി പൊക്കാനുള്ള ശ്രമം പഞ്ചായത്ത് തടയുകയും ചെയ്തിരുന്നു. ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റിനെതിരേ ഒരു വിഭാഗം നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായാണ് ഇരുട്ടിന്റെ മറവില്‍ നടത്തുന്ന ഈ നീചമായ പ്രവര്‍ത്തിയെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."