വിതരണത്തിന് എത്തിയ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകളില്‍ അപാകത
കല്‍പ്പറ്റ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായി നല്കുന്ന കാര്‍ഡുകളില്‍ അപാകതയെന്ന് പരാതി.
2018 സാമ്പത്തിക വര്‍ഷത്തില്‍ നിലവിലുïായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് പുതുക്കിയ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പഞ്ചായത്തില്‍ കാര്‍ഡ് വിതരണം ചെയ്യുന്ന സമയത്താണ് അപാകതകള്‍ കïെത്തിയത്.
കാര്‍ഡില്‍ കുടുംബനാഥന്റെ ഫോട്ടോ പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് അച്ചടിച്ചിട്ടുള്ളത്.
പേര് ഒഴികെ വിലാസവും മറ്റു അടയാളങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രിന്റ് ചെയ്ത പല വിവരങ്ങളും മാഞ്ഞ് പോകുന്നുമുï്. മാര്‍ച്ച് ആദ്യവാരത്തിലാണ് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ 2018-2019 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ചത്.
സ്മാര്‍ട്ട് കാര്‍ഡ് ഉള്ള കുടുംബത്തിലെ ഓരോ അംഗവും 30 രൂപ രജിസ്ട്രേഷന് ഫീസ് നല്‍കിയാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡും പുതിയ റേഷന്‍ കാര്‍ഡും ഉപയോഗിച്ച് കാര്‍ഡ് പുതുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."