ചെണ്ടയാട് ബി.ജെ.പി-സി.പി.എം അക്രമം; മൂന്നുപേര്‍ക്ക് പരുക്ക്
പാനൂര്‍: ചെണ്ടയാട് കുനുമ്മലില്‍ ബി.ജെ.പി-സി.പി.എം അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരുക്ക്. കുനുമ്മല്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീട്ടില്‍ കയറി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ കെ. ഗിരിഷ്(45), മകന് ആദര്‍ശ്(19) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ല്യാണ വീട്ടില്‍നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ബി.ജെ.പി പ്രവര്ത്തകന് ചാലുപറമ്പത്ത് സജിത(38)നെ ബൈക്ക് തടഞ്ഞു നിര്‍ത്തി സി. പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇയാളെ പാനൂര്‍ സി.എച്ച്.സിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് നാലരയോടെ ഇരുമ്പുപൈപ്പും കമ്പിപാരയും കൊണ്ടു വീട്ടിലേക്കു ഇരച്ചു കയറിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വീട്ടുസാമഗ്രികള്‍ അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം കെ. നൗഷാദിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അമല്‍രാജ്, യാദവ് എന്നിവരാണ് അക്രമം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരായ നദീര്‍, ജിത്തു, രഖില്‍ എന്നിവരാണ് സജിതനെ മര്‍ദിച്ചതെന്ന് ബി.ജെ.പി പരാതിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."