ദാഹജലം തേടിയെത്തിയ ആണ്മയില് ഷോക്കേറ്റ് ചത്തു
പൊന്നാനി: വേനല്‍ കനത്തതോടെ ദാഹജലം തേടിയാണ് ആണ്മയില് കുറ്റിക്കാടുകളില്‍ നിന്നും നഗരത്തിലെ വെള്ളം തേടിയിറങ്ങിയത്.
തൃക്കാവിലെ ഹോട്ടല്‍ ജീവനക്കാരന് രാത്രി കരുതിവെക്കുന്ന ദാഹജലം തേടി മയില്‍ മുടങ്ങാതെയെത്തും. വയറ് നിറയെ കുടിച്ച് പീലി വിടര്‍ത്തി പറന്നു പോകുകയും ചെയ്യും. പതിവ് പോലെ ഇന്നലെ വെള്ളം കുടിക്കാന്‍ നഗരത്തിലെത്തിയ ആണ് മയില്‍ പറന്നിറങ്ങുന്നതിനിടെ ഇലക്ട്രിക് കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞു വീഴുകയായിരുന്നു.
അതിരാവിലെ നാട്ടുകാരാണ് റോഡരികില്‍ ചത്തു കിടക്കുന്ന മയിലിനെ കണ്ടത്. ഇതോടെ നാട്ടുകാര്‍ പൊലിസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. തൃക്കാവ് മേഖലയില്‍ പന്ത്രണ്ടോളം മയിലുകളാണ് ഇത്തരത്തില്‍ പാര്‍ക്കുന്നത്. വേനല്‍ കനത്തത്തോടെയാണ് ഇവ അങ്ങാടിയിലെ മരത്തിന് മുകളിലേക്ക് താമസം മാറ്റിയത്. ഹോട്ടല്‍ കച്ചവടക്കാര്‍ ഒരുക്കി വെക്കുന്ന വെള്ളവും ഭക്ഷണവുമാണ് ഇവരുടെ ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."