അഴീക്കലില്‍ ഡ്രഡ്ജിങ് അടുത്തമാസം പുനരാരംഭിക്കും
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്ത് ഡ്രഡ്ജിങ് ജൂണ്‍ നാലിനു പുനരാരംഭിക്കാന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡ്രഡ്ജിങുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇന്നലെ തുറമുഖത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഡ്രഡ്ജിങ് പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ ആഴം ആറുമീറ്റര്‍ വര്‍ധിക്കും.
ലക്ഷദ്വീപില്‍ നിന്നും മറ്റു തുറമുഖങ്ങളില്‍ നിന്നും ചരക്കുകപ്പലുകള്‍ തുറമുഖത്ത് എത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി. അഴീക്കലിനെ മേജര്‍ തുറമുഖമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനിച്ച കമ്പനി രൂപവത്കരണം വേഗത്തിലാക്കാനുള്ള നടപടികള്‍ക്കും യോഗം രൂപംനല്കി. പോര്‍ട്ട് ഡയറക്ടര്‍ എച്ച്. ദിനേശ്, കേരളാ മാരിടൈം ഡവലപ്മെന്റ് കോര്പറേഷന് എം.ഡി കെ.ആര് വിനോദ്, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ അശ്വിന് പ്രതാപ്, അഴീക്കല്‍ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം. സുധീര്‍കുമാര്‍, ഡ്രഡ്ജിങിനു കരാര്‍ ഏറ്റെടുത്ത ടിഷ ഡ്രഡ്ജിങ് കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."