അബ്ദുറഹ്മാന്‍ വധശ്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതി തള്ളി
പൊന്നാനി: പാലപ്പെട്ടി ബീരാന്റകത്ത് അബ്ദുറഹ്മാന്‍ വധശ്രമ കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം ജില്ലാ സെഷന്‍ കോടതി തള്ളി.
കുറ്റത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച ജില്ലാ സെഷന്‍ കോടതി അറിയിച്ചത്. ഫെബ്രുവരി ഒന്‍പതിന് നടന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ചുള്ള കാഴ്ച വരവിനിടെ അബ്ദുറഹ്മാനെ പുതിയിരുത്തി വെസ്റ്റ് മുസ്‌ലിം പള്ളിക്കടുത്തുവെച്ച് എട്ട് പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ അബ്ദുറഹിമാന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പാലപ്പെട്ടി സ്വദേശികളായ പടിഞ്ഞാറകത്ത് മുബശ്ശിര്‍, പൊറ്റാടി റിയാസ്, ഇടശ്ശേരി ഹളര്‍ഷ, പുത്തന്‍പുരയ്ക്കല്‍ ഹനീഫ, പൊറ്റാടി അക്ബര്‍ എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരേ പെരുമ്പടപ്പ് പൊലിസാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."