ആന്റണിയെ പരിഹസിക്കാനുള്ള യോഗ്യത പിണറായിക്കില്ല: സുധാകരന്‍
കണ്ണൂര്‍: ഉപ്പുവച്ച കലം പോലെയായ പാര്‍ട്ടിയുടെ നേതാവാണ് രാജ്യം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന പ്രസ്ഥാനത്തിന്റെ ദേശീയ നേതാവിനെ വിമര്‍ശിക്കുന്നതെന്നു കെ.പി.സി.സി രാഷ്ട്രീയകാര്യമസിതി അംഗം കെ. സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ പരിഹസിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു കണ്ണൂരില്‍ ഡി.സി.സി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ സുധാകരന്റെ പരാമര്‍ശം.
ആന്റണിയെ പരിഹസിക്കാനുള്ള യോഗ്യത പിണറായിക്കില്ല. പിണറായിയുടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നു മനസിലാക്കി വേണം കോണ്‍ഗ്രസിന്റെ നേതാവിനെ വിമര്‍ശിക്കാന്‍. കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാരുകളില്‍ ഏറ്റവും കഴിവുകെട്ട സര്‍ക്കാരാണ് ഇപ്പോഴത്തേത്. തൊഴിലാളികളുടെ പി.എഫില്‍ നിന്നു കൈയിട്ട് വാരിയാണു ജീവനക്കാര്‍ക്ക്ു ശമ്പളം നല്‍കുന്നതും മന്ത്രിമാരുടെ ധൂര്‍ത്തിനു പണം കണ്ടെത്തുന്നതുമെല്ലാം. ഷുഹൈബിന്റെ കൊലപാതകത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നു പൊലിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഗൂഡാലോചന ഇല്ലാതായി. കൊന്നവരെക്കാള്‍ കോണ്‍ഗ്രസിനുവേണ്ടത് കൊല്ലിച്ചവരെയാണെന്നും സുധാകരന്‍ പറഞ്ഞു. ഷുഹൈബ് വധത്തിലെ ഗൂഡാലോചന അന്വേഷിക്കുക, ഫസല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണനെ പ്രതിചേര്‍ക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."