HOME
DETAILS
MAL
മലവെള്ളപ്പാച്ചിലില്‍ അണക്കെട്ടിന്റെ പലകകള്‍ തകര്‍ന്നു
backup
May 27 2018 | 04:05 AM
നീലേശ്വരം: കനത്ത മഴയെത്തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ അണക്കെട്ടിന്റെ പലകകള്‍ തകര്‍ന്നു. സമീപത്തെ തടയണയും ഒലിച്ചു പോയി. ബങ്കളം പുതിയകണ്ടത്തെ ചേക്കാനം അണക്കെട്ടിന്റെ ഷട്ടറാണ് തകര്‍ന്നത്. നാല്‍പതോളം പലകകള്‍ ഒലിച്ചു പോയി. ചേക്കാനം ചാലിന്റെ ഇരുകരകളിലുമായി ആയിരത്തോളം കര്‍ഷകര്‍ ജലസേചനത്തിന് ഉപയോഗിക്കുന്നത് അണക്കെട്ടിലെ വെള്ളമാണ്. തൊട്ടു താഴെയുള്ള പൂങ്കാക്കുതിര് തടയണയാണ് ഒലിച്ചു പോയത്. വിവരം അറിഞ്ഞ് വാര്‍ഡ് അംഗം കൂടിയായ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."