കുപ്പിവെള്ള ഫാക്ടറിക്കെതിരേ സമരം ശക്തമാക്കുമെന്ന് സി.പി.ഐ
തുവ്വൂര്‍: മാമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള ഫാക്ടറിക്കെതിരേ സമരം ശക്തമാക്കുമെന്ന് സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വരള്‍ച്ച പഞ്ചായത്തായി പ്രഖ്യാപിച്ച തുവ്വൂരില്‍ കമ്പനിക്ക് ലൈസന്‍സ് കൊടുത്തത് മുഖ്യധാര പാര്‍ട്ടികളുടെ ഒത്താശയോടെയാണ്. പഞ്ചായത്ത് സെക്രട്ടറിയും കമ്പനിക്കൊപ്പമാണ്.
ദിനംപ്രതി 3000 ലിറ്റര്‍ വെള്ളം എടുക്കാന്‍ മാത്രം മേ കമ്പനിക്ക് അനുമതിയുള്ളു. എന്നാല്‍ പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം ദിനംതോറും എടുക്കുന്നുണ്ട്. സമീപത്തെ കിണറുകളെല്ലാം വറ്റി. സി.പി.ഐയുടെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് ഏഴിന് പൊടുവണ്ണിയില്‍ നിന്ന് കമ്പനി നിയിലേക്ക്പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും ഭാരവാഹികളായ മധു തോട്ടുവാടി, സി.കെ അബ്ദുറഹ്മാന് എന്ന മാനു, മാമ്പ്ര കോയ, കെ.പി അന്‍വര്‍, ഒ.വി ഹംസ, ടി. സൈതലവി, പി. നവീദ് എന്നിവര്‍ അറിയിച്ചു. എന്നാല്‍ ആറു മാസമായി വെള്ളക്കമ്പനിയിലുള്ള കിണര്‍ പൂട്ടിക്കിടക്കുകയാണ്. ഇത് ഗ്രാമപഞ്ചായത്ത് അധികൃതരാണ് പൂട്ടിയത്. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് വെള്ളം എടുക്കാറിലെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. പുറത്തു നിന്ന് വെള്ളമെത്തിച്ചാണ് ഇപ്പോള്‍ നടത്തുന്നതെന്നും പഞ്ചായത്തിന്റെ അനുമതിക്ക് ശേഷമെ ഇവിടെ നിന്ന് വെള്ളമെടുക്കുകയൊള്ളുവെന്നും വെള്ള കമ്പനി നടത്തിപ്പുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."