HOME
DETAILS

നിരീക്ഷണ കാമറകള്‍ തകര്‍ത്ത് ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം

  
backup
May 27 2018 | 04:05 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%95%e0%b4%be%e0%b4%ae%e0%b4%b1%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

 


കാസര്‍കോട്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച നിരീക്ഷണ കാമറകള്‍ തകര്‍ത്ത് ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം. മൊഗ്രാല്‍ പുത്തൂര്‍ ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രത്തിലാണ് കവര്‍ച്ചാശ്രമം നടന്നത്. കവര്‍ച്ചക്കാര്‍ നിരീക്ഷണ കാമറകളും ഹാര്‍ഡ് ഡിസ്‌കും എടുത്തുകൊണ്ടുപോയി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലിസ് അന്വേഷണമാരംഭിച്ചു.
ഇന്നലെ രാവിലെ ക്ഷേത്ര പൂജാരി ഗോപാല അഡിഗെ എത്തിയപ്പോഴാണ് ക്ഷേത്രത്തിലെ കവര്‍ച്ചാശ്രമം ശ്രദ്ധയില്‍പ്പെട്ടത്. മതിലിന്റെ ഗേറ്റും ക്ഷേത്രത്തിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടും പൊളിച്ച നിലയിലാണ്. അകത്തെ ഗര്‍ഭഗുഡിയുടെ പൂട്ടുപൊളിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന എട്ടു നിരീക്ഷണ കാമറകളില്‍ മൂന്നെണ്ണമാണ് നശിപ്പിച്ചത്. റിക്കാര്‍ഡിങ് ഹാര്‍ഡ് ഡിസ്‌ക്ക് കാണാതായിട്ടുണ്ട്. ഇത് മോഷ്ടാക്കള്‍ കൊണ്ടുപോയതായാണു സംശയിക്കുന്നത്.
ക്ഷേത്ര ട്രസ്റ്റി പ്രഭാകര ആള്‍വ നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജില്ലാ പൊലിസ് മേധാവി ഡോ.എ. ശ്രീനിവാസ്, പ്രിന്‍സിപ്പല്‍ എസ്.ഐ. പി. അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ക്ഷേത്രം പരിശോധിച്ചു.
ഡോഗ് സ്‌ക്വാഡ് ഉച്ചയോടെ പരിശോധന നടത്തി. നാലു വര്‍ഷം മുന്‍പും ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നിരുന്നു. ഇന്നലെ രാത്രി ഈ ഭാഗത്ത് നല്ല മഴയുണ്ടായിരുന്നു. ഈ സമയത്താകാം കവര്‍ച്ചാശ്രമം നടന്നതെന്നാണ് കരുതുന്നത്. ശ്രീകോവിലിന്റെ പൂട്ടുപൊളിക്കാന്‍ കഴിയാത്തതിനാല്‍ കാര്യമായി ഒന്നും നഷ്ടമായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോടും കാഞ്ഞങ്ങാടും കവര്‍ച്ച നടന്നിരുന്നു. മഴ കനക്കുന്നതോടെ കവര്‍ച്ചക്കാര്‍ തമ്പടിക്കുമെന്നതിനാല്‍ വീട്ടുകാര്‍ ജാഗ്രത കാണിക്കണമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കൊല്ലം സ്വദേശിയായ പത്ത് വയസുകാരന് രോഗബാധ

Kerala
  •  2 months ago
No Image

2024 ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്ന് ഗവേഷകര്‍

International
  •  2 months ago
No Image

ഇനി എമിഗ്രേഷന്‍ കൗണ്ടറുകളില്‍ ക്യൂ നിന്ന് മടുക്കേണ്ട; ദുബൈ വിമാനത്താവളത്തില്‍ 'ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സിസ്റ്റം' വരുന്നു

uae
  •  2 months ago
No Image

പ്രധാനമന്ത്രി വയനാട്ടില്‍ വന്നത് ഫോട്ടോഷൂട്ടിനാണോ?- വിമര്‍ശനവുമായി ടി സിദ്ദിഖ്

Kerala
  •  2 months ago