'ജലം ജീവാമൃതം': ഒഴിവു ദിനത്തില്‍ ജലബോധ സന്ദേശവുമായി കൂട്ടിലങ്ങാടി ജി.യു.പി സ്‌കൂള്‍
മങ്കട: മഴമാറി നില്‍ക്കുമ്പോള്‍ ജലത്തിന്റെ മൂല്യം ബോധവല്‍ക്കരിച്ച് അവധി ദിനം അവര്‍ ഒരുമിച്ചു. മുന്‍ഗാമികള്‍ കൈമാറിയ ജല സ്രോതസുകള്‍ വരും തലമുറക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി കൂട്ടിലങ്ങാടി ജി.യു.പി സ്‌കൂളിലെ കുട്ടികള്‍, അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം പി.ടി.എയും എം.ടി.എയും ഉള്‍പ്പടെ വലിയ സംഘമാണ് ജല ബോധം നല്‍കി നാടു നീളെ സന്ദേശം മുഴക്കിയത്. പഞ്ചായത്തിലെ ഒന്‍പതു കേന്ദ്രങ്ങളിലാണ് ജലം ജീവാമൃതം സംഗീത നാടക ശില്‍പം അരങ്ങേറിയത്. കുടി വെള്ളത്തിനു പോലും കുത്തക ശക്തികളെ ആശ്രയിക്കേണ്ട ദുരവസ്ഥ, മാലിന്യം കുന്നു കൂടിയ നഗരങ്ങളിലെ 'സമ്പൂര്‍ണ്ണ ശുചിത്വം' എന്നിവയടക്കം സ്പര്‍ശിക്കുന്ന നാടക ശില്‍പം പ്രശാന്ത്, നിശാന്ത്, എന്നിവര്‍ ചേര്‍ന്നാണ് രചിച്ചത്. സ്‌കൂള്‍ അധ്യാപിക രേഷ്മ കെ. അനില്‍കുമാറാണ് സംവിധാനം ചെയ്തത്. പുഴകള്‍, മലകള്‍, മരങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും വ്യക്തമാക്കുന്നതായിരുന്നു പരിപാടി. രാവിലെ കൂട്ടിലങ്ങാടി എച്ച്. ഐ കൃഷ്ണനും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
കടുങ്ങൂത്തില്‍ ബി.പി.ഒ ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം സജീര്‍ അധ്യക്ഷനായി. വിവിധ സ്ഥലങ്ങളില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം സമാപന സംഗമം മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ അസ്‌കറലി ഉദ്ഘാടനം ചെയ്തു. കെ.പി ഭാര്‍ഗവി, കെ.ടി സാബിറ, എന്‍.കെ സുബൈദ, ഇ.സി സൈഫുന്നിസ, മെഹറുന്നിസ, ഇ.സി ഹംസ, പി.കെ ഉമ്മര്‍, എന്‍.പി ഹഫ്‌സത്ത്, അബ്ദുറഊഫ്, സുരേഷ്, എന്‍.പി മുഹമ്മദലി, അബ്ദു റസാഖ്, ജലീല്‍, സി.എച്ച് അബ്ദുല്‍ കരീം, ബി.ആര്‍.സി ട്രൈനര്‍ ബിജു മാത്യു, എം.ഇ സൈദലവി, അസീസ് മാസ്റ്റര്‍ സംസാരിച്ചു. സ്‌കൂള്‍ കുട്ടികള്‍ സന്ദേശ പ്രസംഗം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."