ചാലിയാര്‍പുഴയിലെ മാലിന്യങ്ങള്‍ നീക്കംചെയ്തു
എടവണ്ണപ്പാറ: അല്‍ഹിലാല്‍ ക്ലബ് ഇരട്ടമുഴിയും മലപ്പുറം സാന്റ് സക്വാഡും ചേര്‍ന്ന് അനുദിനം ചരമമടയുന്ന ചാലിയാറിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇരട്ടമുഴിയില്‍ നിന്ന് ഊര്‍ക്കടവ് വരെ മാലിന്യങ്ങളാണ് നീക്കിയത്. മാലിന്യം നീക്കുന്നതോടൊപ്പം തന്നെ വെള്ളം ശുദ്ധീകരിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തി ബോധവത്കരണവും നടത്തി. രാവിലെ ഏഴിന് വാഴക്കാട് എസ്.ഐ ജയപ്രസാദ് ഫ്‌ളാഗ് ഓണ്‍ ചെയ്തു. വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം സംബന്ധിച്ചു. ചാലിയാര്‍ ശുചീകരണ പ്രവര്‍ത്തിയുടെ സമാപനം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സഈദ്, റഹ്മാന്‍ വെട്ടുപ്പാറ, ഗഫൂര്‍ സംബന്ധിച്ചു.
എടവണ്ണപ്പാറ: ജലമാണ് ജീവന്‍ മലിനമാക്കരുത് ജലാശയങ്ങള്‍ എന്ന പ്രമേയവുമായി എടശ്ശേരിക്കടവ് എക്‌സാറ്റ് ക്ലബ് പ്രവര്‍ത്തകര്‍ ചാലിയാര്‍ പുഴ ശുചീകരിച്ചു. എടശ്ശേരിക്കടവ് പാലം മുതല്‍ അരീക്കോട് പൂങ്കുടി പാലം വരെ പുഴയിലെ മാലിന്യങ്ങള്‍ വാരിയാണ് പുഴയിലെ കുടിവെള്ളത്തെ ശുചീകരിച്ചത്. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.കെ നൗഷാദ്, കെ.വി അസീസ്, കെ.പി ജലീല്‍, നവാസഷെരീഫ്, മാറാടി അസീസ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."