HOME
DETAILS

കാസര്‍കോട് റവന്യു ഡിവിഷന്‍ യാഥാര്‍ഥ്യമായി

  
backup
May 27 2018 | 04:05 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7

 

കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ ജില്ലയിലെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന കാസര്‍കോട് റവന്യു ഡിവിഷന്‍ യാഥാര്‍ഥ്യമായി. കാസര്‍കോട് പോര്‍ട്ട് ഓഫിസ് അങ്കണത്തില്‍ റവന്യൂ-ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യു ഡിവിഷന്‍ നാടിനു സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ജില്ലയ്ക്കുള്ള സമ്മാനമായാണ് പുതിയ റവന്യു ഡിവിഷന്‍ ഓഫിസ് നാടിനു സമര്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ ബജറ്റിലാണ് സംസ്ഥാനത്ത് ആറ് റവന്യു ഡിവിഷന്‍ ഓഫിസും രണ്ട് താലൂക്കുകളും അനുവദിച്ചത്. അതില്‍ ഒന്നാണ് കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫിസ്. കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നീ ജില്ലകളിലാണ് മറ്റ് ഡിവിഷന്‍ ഓഫിസുകള്‍ അനുവദിച്ചത്.
പുതിയ ഡിവിഷന്‍ ഓഫിസ് യാഥാര്‍ഥ്യമായതോടെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ ഈ ഡിവിഷന് കീഴിലാവും. ഹൊസ്ദുര്‍ഗും വെള്ളരിക്കുണ്ടും കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസിനു കീഴിലുമാകും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള പോര്‍ട്ട് ഓഫിസിന്റെ പുതിയ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് പുതിയ ഡിവിഷന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചത്.
നിലവില്‍ റവന്യു ഡിവിഷന്‍ ഓഫിസറായി കാസര്‍കോട് റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടറായിരുന്ന പി.എ അബ്ദുസമദിനെയും ഒരു സീനിയര്‍ സൂപ്രണ്ടിനെയും നാല് ക്ലര്‍ക്കിനെയും ഒരു ഓഫിസ് അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ആര്‍.ഡി.ഒ ഉള്‍പ്പെടെ 24 പേരുടെ തസ്തികയാണ് സൃഷ്ടിച്ചിട്ടുള്ളത്.
റവന്യു ഡിവിഷന്‍ ഓഫിസര്‍ക്ക് പുറമേ, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടന്റ്, ആറ് സീനിയര്‍ ക്ലര്‍ക്ക്, ആറ് ക്ലര്‍ക്ക്, ഒരു ടൈപ്പിസ്റ്റ്, ഒരു സി എ, 2 ഓഫിസ് അസിസ്റ്റന്റ് ഒരു അറ്റന്റര്‍ എന്നിങ്ങനെയാണ് തസ്തികകള്‍.
ഉദ്ഘാടന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, കാസര്‍കോട് ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, കാസര്‍കോട് നഗരസഭാ കൗണ്‍സിലര്‍ റംസീന റിയാസ്, കാസര്‍കോട് എ.ഡി.എം എന്‍. ദേവിദാസ്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ സി. ബിജു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഹക്കിം കുന്നില്‍, സി.വി ദാമോദരന്‍, കരിവെള്ളൂര്‍ വിജയന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, വി.കെ രമേശന്‍, പി.കെ അബ്ദുസമദ് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago