വീട് കുത്തിത്തുറന്ന് 80,000 രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു
നിലമ്പൂര്‍: വടപുറത്ത് വാടക വീട് കുത്തിത്തുറന്ന് മോഷണം. വടപുറം വണ്ടൂര്‍ റോഡിലെ റിച്ചാര്‍ഡിന്റെ വാടകവീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. വീടിനകത്ത് സൂക്ഷിച്ച 80000 രൂപയും ഭാര്യയുടെയും മകളുടെയും ഉള്‍പ്പെടെ രണ്ടുപവന്‍ സ്വര്‍ണാഭരണങ്ങളുമാണ് മോഷ്ടിച്ചത്. വീട്ടുകാര്‍ പിതാവിന്റെ ചരമവാര്‍ഷികത്തിന് ഇടിവണ്ണയിലെ തറവാട്ടു വീട്ടില്‍ പോയ തക്കത്തിലാണ് മോഷണം.
മുന്‍വാതില്‍ തകര്‍ക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അടുക്കളയുടെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. ഇന്നലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞ്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്ഐ മനോജ് പറയറ്റയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സംശയമുള്ളവരെ ചോദ്യം ചെയ്തു. ഇന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തും. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."