. നെട്ടൂരില്‍ കുടിവെള്ളം പാഴാകുന്നു
മരട്: ജനറം കുടിവെള്ള പൈപ്പിന്റെ വാല്‍വുകള്‍ സ്ഥാപിച്ചിരിക്കുന്ന നെട്ടൂരില്‍ കഴിഞ്ഞ രണ്ടര മാസമായി കുടിവെള്ളം ചോര്‍ന്നു പാഴായി കൊണ്ടിരിക്കുന്നു. സമീപ ഡിവിഷ നുകളിലെ കൗണ്‍സിലര്‍മാരും പരിസരവാസികളും നിരന്തരമായി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ബന്ധപ്പെട്ട മേലധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്തതിനെരെ പ്രതിഷേധം ശക്തമാകുന്നു.
നെട്ടൂരില്‍ കുണ്ടന്നൂര്‍ തേവര പാലം കടന്നു പോകുന്നതിന്റെ താഴെയാണ് വാള് വിന്ചോര്ച്ചയുള്ളത്. ഇവിടെ കുടിവെള്ളം പാഴായി പാലത്തിനടിയില്‍ കുളം രൂപപ്പെട്ടിരിക്കുകയാണ്. തൊട്ടടുത്തുംഇതിനു സമാനമായ സംഭവം ഉണ്ട്. ജനങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി അധികാരികള്‍ വന്നു നോക്കിയ തല്ലാതെ ചോര്‍ച്ച മാറ്റുന്നതിനുള്ള ഒരു നടപടിയും ഉണ്ടാവുന്നില്ല.
കുടി വെള്ളംചാലുകീറി ഏതാനും അകലെയുള്ള കാനയിലേക്ക് ഒഴുക്കിവിടുകയാണ്.ഇതുമായി ബന്ധപ്പെട്ടു കൗണ്‍സിലറും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഷാപ്രതാപന് ഇന്നലെ വാട്ടര്‍ അതോറിട്ടി എന്‍ജിനീയറെ ബന്ധപ്പെട്ടെങ്കിലും കരാറുകാരനു കൊടുക്കാന്‍ പണമില്ലാത്തതാണ് ഇവിടെ പണി നടത്തുവാന്‍ തടസ്സ മെന്നാണറിയാന്‍ കഴിഞ്ഞത്.തൊട്ടടുത്തുള്ള പി.ഡബ്ല്യു.ഡി റോഡിന്റെ ടൈല്‍ വിരിക്കല്‍ പൂര്‍ത്തിയായി വരുന്നു.
ശക്തമായ വെള്ളമൊഴുക്ക് ഈ ഭാഗത്തുണ്ടായാല്‍ റോഡും താറുമാറാകുമെന്ന ഭീതിയിലാണ് കൗണ്‍സിലര്‍മാരുള്‍പ്പെടെയുള്ള നാട്ടുകാര്‍. രണ്ടര മാസമായി പുഴ പോലെ ഒഴുകി ശുദ്ധജലംപാഴായി കൊണ്ടിരിക്കുന്ന അവസ്ഥക്ക് അറുതി വരുത്താന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിട്ടും അധികാരിക്ക് അനങ്ങാപാറ നയം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."