ചൂടിനെ തോല്‍പിക്കുന്ന വോട്ടുതേടല്‍
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കുന്നതിനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ. മണ്ഡലം തിരിച്ചുള്ള രണ്ടാംഘട്ട പ്രചാരണം ഇന്നു തുടങ്ങാനിരിക്കെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും പ്രമുഖ വ്യക്തികളെ നേരില്‍ കാണാനുമാണ് ഇന്നലെ കുഞ്ഞാലിക്കുട്ടി സമയം കണ്ടെത്തിയത്.
രാവിലെ ഒന്‍പതിനാണ് പര്യടനം ആരംഭിച്ചത്. മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെ തേടിയായിരുന്നു ആദ്യ യാത്ര. പള്ളിയിലെത്തിയ കുഞ്ഞാലികുട്ടി വികാരി ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ടിനെ കണ്ട് അനുഗ്രഹം വാങ്ങി. ശേഷം മലപ്പുറം കാട്ടുങ്ങലില്‍ മരണപ്പെട്ട മച്ചിങ്ങല്‍ കുഞ്ഞിമൊയ്തീന്റെ വീടു സന്ദര്‍ശനം. പിന്നെ മഞ്ചേരിയിലെ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലെത്തി വിശ്വാസികളോടൊപ്പം ഇത്തിരി നേരം.
പയ്യനാട് മഖാം സിയാറത്തോടെയാണ് പാണ്ടിക്കാട്ടേക്കു പുറപ്പെട്ടത്. അവിടെ ഹുസൈന്‍ മുത്തുക്കോയ തങ്ങളുടെ വീട് സന്ദര്‍ശിച്ചു. പിന്നീട് വള്ളുവങ്ങാട് സൗത്ത്, താലപ്പൊലി പറമ്പ് എന്നിവിടങ്ങളില്‍ കുടുംബയോഗം. ഇടയ്ക്കു പാണ്ടിക്കാട് പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍. പയ്യപറമ്പ് ഗോപാലകൃഷ്ണന്റെ മകന്‍ അശ്വതിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുഞ്ഞാലിക്കുട്ടി, മഞ്ഞപ്പറ്റയിലൊരു കുടുംബ യോഗത്തിലുമെത്തി. പുത്തലത്ത് യൂനിറ്റ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലും കണ്ടാലപറ്റ നാലകത്ത് മുഹമ്മദ് ഹാജിയുടെ വീട്ടിലും കുടംബ യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം കേരളാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഏഴിന് എടപ്പറ്റയിലും പിന്നീട് കീഴാറ്റൂരിലും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു. രണ്ടാംഘട്ട പ്രചാരണം ഇന്നു മലപ്പുറം മണ്ഡലത്തില്‍നിന്നാണ് തുടങ്ങുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."