കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; പി.സി തോമസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി
കല്‍പ്പറ്റ: വയനാട് കലക്ടറേറ്റിന് മുന്നില്‍ 590 ദിവസമായ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍.ഡി.എ ദേശീയ സമിതി അംഗവുമായ മുന്‍ കേന്ദ്ര മിയമ വകുപ്പ് മന്ത്രി പി.സി തോമസ് കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി.
സഹോദരങ്ങളായ ജോസും ജോര്‍ജ്ജും 1967-ല്‍ വില കൊടുത്തു വാങ്ങി ഏലം, കാപ്പി ഉള്‍പ്പടെ കൃഷി ചെയ്ത് വീട് വെച്ചു താമസിച്ച് പോന്നിരുന്ന ജന്മാവകാശമുള്ള വസ്തുവില്‍ നിന്ന് അവരെ വനം വകുപ്പ് ബലമായി ഇറക്കി വിടുകയായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി പോരാടുന്ന കുടുംബത്തെ മാറി മാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയും നിയമ പോരാട്ടങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ദ്രോഹിക്കുകയും ചെയ്തതിനെതിരെയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. 2016 ഏപ്രില്‍ 23ന് വിജിലന്‍സ് അണ്ടര്‍ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടും നിയമപരമായി ഈ കുടുംബത്തിന് അവകാശപ്പെട്ട സ്ഥലം തിരികെ നല്‍കപ്പെടേണ്ടതാണന്ന് സൂചിപ്പിച്ച് സബ് കലക്ടറുടെ നേതൃത്വത്തില്‍ 2016 നവംബര്‍ 11ന് നല്‍കിയ റിപ്പോര്‍ട്ടും കേരള സര്‍ക്കാര്‍ കോടതിയില്‍ നിന്നും മറച്ചു വെച്ചതായി കാണിച്ച് ഇവയുടെ കോപ്പിയും ഹരജിയോടപ്പം ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."