തല ചായ്ക്കാന്‍ ഒരു കൂര, അതുമാത്രാണ് ഇവരുടെ ആവശ്യം
കാട്ടിക്കുളം: തിരുനെല്ലി ആറാം വാര്‍ഡ് കോട്ടയൂര്‍ കോളനിയിലെ ഷീലക്കും മൂന്നുമക്കള്‍ക്കും ഒരു ആഗ്രഹം മാത്രമേയുള്ളു, തല ചായ്ക്കാന്‍ ഒരു കൂര. ഏഴ് വര്‍ഷമായി ഷീലയും, മൂന്ന് മക്കളും കോഴിക്കൂട് പോലെയുള്ള പഴകി ദ്രവിച്ച പ്ലാസ്റ്റിക് ഷെഡില്‍ സുരക്ഷയില്ലാത്ത ജീവിതം തള്ളിനീക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയില്‍ 1300 വീടുകളും ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും 100 ല്‍പരം വീടുണ്ടായിട്ടും ഇതൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. 544 വീടുകള്‍ ഇപ്പോള്‍ ഉണ്ട്.
എന്നാല്‍ തലതിരിഞ്ഞ പ്രൊമോട്ടര്‍മാര്‍, വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ അംഗങ്ങള്‍ ഇവരുടെ സര്‍വേ കണക്കിലും ഈ കുടുംബം ഇല്ല. വാര്‍ഡ് മെമ്പര്‍ പറയുന്നത് ഈ വര്‍ഷം നിങ്ങള്‍ക്ക് വീടില്ലെന്നാണ് കുടുംബത്തോട് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു. ശക്തമായ കാറ്റടിച്ചാല്‍ പറന്നുപോകാന്‍ പാകത്തിലുള്ള ഷെഡിലാണ് രണ്ട് പെണ്‍കുട്ടികളും മകനും പിതാവും അടങ്ങുന്ന ഇവര്‍ അന്തിയുറങ്ങുന്നത്. ഏത് സമയത്തും വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്ന കാടിനരികിലാണ് ഇവരുടെ വാസം. കാലവര്‍ഷം എങ്ങനെ കഴിയുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍പോലും ഇവര്‍ക്ക് സൗകര്യങ്ങളില്ല. ഷെഡിനുള്ളില്‍ കയറിയാല്‍ ഇവിടെ ഇവര്‍ വര്‍ഷങ്ങളായി എങ്ങനെ ജീവിച്ചുവെന്ന് അത്ഭുതപ്പെടും. മൂന്നും നാലും പതിമൂന്നും വയസുള്ള കുട്ടികളുമൊത്ത് ഈ മഴക്കാലത്ത് എങ്ങനെ ഇതില്‍ അന്തിയുറങ്ങുമെന്നാണ് കുടുംബം പറയുന്നത്. മാനന്തവാടി ബി.ഡി.ഓയെ നേരില്‍ കാണാനൊരുങ്ങുകയാണിവര്‍. അര്‍ഹതപ്പെട്ട കുടുംബങ്ങളെ തെരഞ്ഞെടുക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടെന്നും തങ്ങള്‍ നല്‍കിയ ലിസ്റ്റ് പഞ്ചായത്തിലെത്തുമ്പോള്‍ കാണാനില്ലെന്നുമാണ് പ്രൊമോട്ടര്‍മാരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."