വിള ഇന്‍ഷുറന്‍സ്, മനഷ്ടപരിഹാരം: വന്യജീവികള്‍ വരുത്തുന്ന നാശത്തിനും ബാധകം മാര്‍ച്ച് 22ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
കല്‍പ്പറ്റ: സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് പരിരക്ഷയും നഷ്ട പരിഹാരവും വന്യജീവികള്‍ വരുത്തുന്ന വിളനാശത്തിനും ബാധകം. പുനരാവിഷ്‌കരിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് ഭരണാനുമതി നല്‍കി മാര്‍ച്ച് 22ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്‍ഷുര്‍ ചെയ്ത വിളകള്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴക്കിലാറ്റ്, ഇടിമില്‍, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവമൂലം പൂര്‍ണമായി നശിച്ചാല്‍ വര്‍ധിപ്പിച്ച നിരക്കിലുള്ള നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉത്തരവില്‍ പറയുന്നു. വന്യജീവികള്‍ മൂലമുള്ള വിളനാശത്തിനു ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നത് വയനാട്ടിലടക്കം വനാതിര്‍ത്തികളില്‍ താമസിക്കുന്ന കൃഷിക്കാര്‍ക്ക് ഗുണമാകും.
തെങ്ങ്, വാഴ, റബര്‍, കുരുമുളക്, കമുക്, ഏലം, കശുമാവ്, കൈതച്ചക്ക, കാപ്പി, ഇഞ്ചി, തേയില, മരച്ചീനി, മഞ്ഞള്‍, കൊക്കൊ, നിലക്കടല, എള്ള്, പച്ചക്കറി, ജാതി, ഗ്രാമ്പു, വെറ്റില, പയര്‍വര്‍ഗങ്ങള്‍, ചേന, മധുരക്കിഴങ്ങ്, കരിമ്പ്, പുകയില, നെല്ല് എിവയാണ് പുനരാവിഷ്‌കരിച്ച ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍. കോള്‍ നിലങ്ങള്‍, കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ കീടശല്യംമൂലം നെല്‍ക്കൃഷിക്ക് ഉണ്ടാകുന്ന നാശത്തിനും പദ്ധതി ബാധകമാക്കിയിട്ടുണ്ട്. 1995 ഫെബ്രുവരി 25ലെ ഉത്തരവിലൂടെ സംസ്ഥാനത്ത് പ്രാവര്‍ത്തികമാക്കിയ വിള ഇന്‍ഷുറന്‍സ് പദ്ധതി രണ്ട് പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പുനരാവിഷ്‌കരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 27ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനു നല്‍കിയ കത്താണ് ഇതിനു സഹായകമായയത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ കൃഷിച്ചെലവ് ഗണ്യമായി വര്‍ധിച്ചിട്ടും വിളനാശത്തിനു മതിയായ നഷ്ടപരിഹാരം നല്‍കാത്തതിനെക്കുറിച്ച് കത്തില്‍ വിശദീകരിച്ചിരുന്നു.
വിളകള്‍ ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് വിളനാശത്തിനു അര്‍ഹത. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രീമിയം അടച്ച് ഏഴ് ദിവസങ്ങള്‍ക്കുശേഷമുള്ള വിളനാശമാണ് നഷ്ടപരിഹാരത്തിനു പരിഗണിക്കുക. വിളകള്‍ക്ക് സംഭവിക്കുന്ന പൂര്‍ണ നാശത്തിനു മാത്രമാണ് നഷ്ടപരിഹാരം. ഭാഗികമായ നഷ്ടം കണക്കാക്കില്ല. നശിച്ച വിളകളുടെ വില നഷ്ടപരിഹാരത്തില്‍ നിന്നു കുറവുചെയ്യില്ല. ഒരു കൃഷിഭൂമിയില്‍ ഒരു വിള ഭാഗികമായി ഇന്‍ഷുര്‍ ചെയ്യില്ല. ഉല്‍പാദനക്ഷമത കുറഞ്ഞതും പ്രായാധിക്യം ചെതുമായ വൃക്ഷവിളകള്‍ പദ്ധതിക്ക് പുറത്താണ്. ഹ്രസ്വകാല വിളകളുടെ ഇന്‍ഷുറന്‍സ് കാലയളവ് പ്രീമയം അടച്ച് ഏഴ് ദിവസം മുതല്‍ വിളവെടുപ്പ് തുടങ്ങുതുന്നവരെയാണ്. ഇഞ്ചി, മഞ്ഞള്‍, നിലക്കടല, എള്ള്, പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, മരച്ചീന, ചേന, മധുരക്കിഴങ്ങ്, ഏലം, വെറ്റില എന്നീ വിളകള്‍ക്ക് ഇന്‍ഷുര്‍ ചെയ്ത വിസ്തൃതിയുടെ കുറഞ്ഞത് 10 ശതമാനമെങ്കിലും നാശമുണ്ടായാലേ നഷ്ടപരിഹാരം ലഭിക്കൂ. അത്യാഹിതം സംഭവിക്കുമ്പോള്‍ വിശനാശം പരമാവധി കുറയ്ക്കുന്നതിനു കൃഷിക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."