എല്‍.ഡി.എഫ് ചരിത്രവിജയം നേടും: കോടിയേരി
ചെങ്ങന്നൂര്‍ :ബി.ജെ.പിക്കാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത് സി.പി.എമ്മിനെ പരാജയപ്പെടുത്തണമെന്ന എ .കെ ആന്റണിയുടെ പരസ്യമായ നിലപാട് കോണ്‍ഗ്രസിന്റേതാണോ എന്ന് എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആര്‍.എസ്.എസ് തലവന്റെ ശബ്ദമാണ് ആന്റണിയുടേത്. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്ന് പ്രഖ്യാപിച്ച ആര്‍.എസ്.എസ് സര്‍സംഘ് ചാലകിന്റെ ശബ്ദത്തിലാണ് ആന്റണി സംസാരിക്കുന്നത്. ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടും. വേട്ടും ഭൂരിപക്ഷവും വര്‍ധിക്കും. എല്‍.ഡി.എഫിന്റെ ജയം ഉറപ്പായെന്ന് തെളിഞ്ഞപ്പോള്‍ ബി.ജെ.പിക്കാരുടെ പിന്തുണ പരസ്യമായി ആവശ്യപ്പെട്ട ആന്റണിയുടേത് കോണ്‍ഗ്രസ് ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയപാപ്പരത്തത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
രാമചന്ദ്രന്‍ നായരിലൂടെ മണ്ഡലത്തില്‍ തുടക്കമിട്ട വികസനത്തിന് കുതിച്ചുചാട്ടമുണ്ടാക്കാന്‍ ജനങ്ങള്‍ രാഷ്ട്രീയ ഭേദമെന്യേ സജി ചെറിയാനെ വിജയിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ സി.പി. എം വിരുദ്ധ പ്രചാരവേലയാണ് യു.ഡി.എഫും ബി.ജെ.പി മുന്നണിയും സംഘടിപ്പിക്കുന്നത്. മാര്‍ക്‌സിസ്റ്റ് അക്രമമെന്നാണ് ഇരുകൂട്ടരും പ്രചരിപ്പിക്കുന്നത്. ഈ പ്രചാരവേല ചെങ്ങന്നൂരില്‍ ചെലവാകില്ല കേരളത്തില്‍ സി.പി.എമ്മിന്റെ അറുനൂറിലേറെ പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രം ഇതുവരെ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫലം വരുമ്പോള്‍ യുഡിഎഫും എന്‍ഡിഎയും വളരെ പിന്നിലേക്ക് പോകും. രണ്ടാം സ്ഥാനത്തിനുവേണ്ടി യു.ഡി.എഫും ബിജെപി മുന്നണിയും തമ്മിലായിരിക്കും മത്സരമെന്നും കോടിയേരി പറഞ്ഞു. സി.പി. എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍, മന്ത്രി ജി സുധാകരന്‍, സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ആര്‍ നാസര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."