തെരഞ്ഞെടുപ്പിന് മുന്‍പ് കോടിയേരി പരാജയം സമ്മതിച്ചു: ചെന്നിത്തല
ചെങ്ങന്നൂര്‍: തെരെഞ്ഞെടുപ്പിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇടതുപക്ഷത്തിന്റെ പരാജയം സമ്മതിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ വിലയിരുത്തലാവും തെരെഞ്ഞെടുപ്പു ഫലമെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ധൈര്യമില്ല. സി.പി.എമ്മിന് ആത്മവിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു.രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷമുന്നണിക്ക് അനുകൂലമല്ലെന്നറിഞ്ഞു കൊണ്ടുള്ള കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണിത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന്റെ വിലയിരുത്തലാവും തെരെഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന്റെ വര്‍ഗീയ കാര്‍ഡ് അവരെ തിരിഞ്ഞുകൊത്തുകയാണ്. എ.കെ ആന്റണിക്ക് ആര്.എസ്.എസ് തലവന്റെ ശബ്ദമാണെന്ന കോടിയേരിയുടെ പ്രസ്താവന ജനങ്ങള്‍ പുച്ഛിച്ചു തള്ളും. ഇത്തരം പ്രസ്താവനയിറക്കി കോടിയേരി സ്വയം അപഹാസ്യനാവുകയാണ്. അഖിലഭാരത അയ്യപ്പസേവാസംഘത്തെ വര്‍ഗീയ സംഘടനയാക്കിയാണ് തെരെഞ്ഞെടുപ്പു പ്രചാരണത്തില്‍ ഉടനീളം കോടിയേരി സംസാരിച്ചത്. കോടിയേരിയുടെ പ്രസ്താവനയ്ക്ക് ചെങ്ങന്നൂരിലെ ജനത മറുപടി നല്‍കും. ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."