നാടിനു ഭീഷണിയായി മാലിന്യവാഹികളായ തോടുകള്‍
ചങ്ങനാശേരി: നഗരത്തിലൂടെ ഒഴുകി ആവണി തോടില്‍ പതിക്കുന്ന തോട് മാലിന്യം കുന്നുകൂടി രോഗാതുരമായി മാറിയിരിക്കുന്നു. ഒരു കാലത്തു ശുദ്ധ ജലവാഹിനികളായിരുന്ന തോടു ഇന്നു മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കയാണ്.
വേനല്‍ കടുത്തതോടെ നീരൊഴുക്ക് കുറഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ് തോടുകള്‍. നഗരത്തില്‍കൂടി ഒഴുകുന്ന തോടു ഇപ്പോള്‍ ടൗണിലെ ഹോട്ടല്‍ മാലിന്യങ്ങളും ഇറച്ചിക്കട മലിന്യങ്ങലും നിക്ഷേപിക്കുവാനുള്ള സ്ഥലമായി മാറിയിരിക്കുകയാണെന്ന് തമീപ വാസികള്‍ പറയുന്നു. കൂടാതെ കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ് തോട്.നഗരഹൃദയത്തിലൂടെ ഒഴുകി ആവണിതോടില്‍ പതിക്കുന്ന തോട് നഗരത്തിലെയും അടുത്ത പ്രദേശങ്ങളിലെയും മാലിന്യത്താല്‍ നിറഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപെട്ടിരിക്കുകയാണ്.
കടുത്തവേനലിനെ തുടര്‍ന്നു നീരൊഴുക്ക് കുറഞ്ഞ ഈ തോടുകളിലേക്കു ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളും മറ്റും ചാക്കില്‍ കെട്ടിനിക്ഷേപിക്കുന്നതുമൂലം ഇവ ചീഞ്ഞളിഞ്ഞു പുഴുവരിച്ച് രൂക്ഷമായ ഗന്ധമാണ് സമീപവാസികള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.ഇതുമൂലം തോടുകള്‍ ഇന്നു പകര്‍ച്ചവ്യാധികള്‍ക്കു ഇടയാക്കുന്ന അണുക്കളുടെ ആവാസകേന്ദ്രമായിമാറിയിരിക്കുകയാണ്. ഹോട്ടലുകള്‍ മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ഇവിടേക്കുതന്നെയാണ് നിക്ഷേപിക്കുന്നത്. ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിനും മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനും നഗരസഭ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന പരാതിയുയരുവാന്‍ തുടങ്ങിയിട്ട് നാളുകളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."